താൾ:CiXIV46b.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

44 പ്രഥമ തന്ത്രം.

സംശയിക്കുന്നുതഥാവിദ്വാന്മാർകഥിക്കുന്നു ॥
കാൎയ്യങ്ങൾവിചാരിപ്പാൻകാരിയക്കാരനാക്കി ।
ക്കല്പിക്കാത്തവൻവന്നുകാൎയ്യങ്ങളറിയിച്ചാൽ ॥
മന്നവന്മാൎക്കുതങ്കൽമുന്നമെയുള്ളസ്നെഹം ।
ഭിന്നമായിവരുന്തന്റെദുസ്സാമൎത്ഥ്യത്തെകൊണ്ടു ॥
സാദരമുരചെയ്തുപിംഗലകനുംതദാ ।
സൊദരസ്നെഹംനിങ്കലുണ്ടിനിക്കെടൊസഖെ ॥
എന്തുനീയുരചെയ്വാൻഭാവിച്ചുദമനക ।
അന്തരംകൂടാതതുചൊൽകനീമടിയാതെ ॥
ഉക്തവാൻദമനകൻനമ്മുടെസഞ്ജീവകൻ ।
ശക്തനെങ്കിലുമ്മഹാലുബ്ധനെന്നറിയെണം ॥
ശക്തികൾമൂന്നുവിധമുത്സാഹംപ്രഭുത്വവും ।
യുക്തിയുക്തമാകുന്നമന്ത്രവുമിവമൂന്നും ॥
സമ്പൂൎണ്ണമ്മമസ്വാമിക്കായതുസഞ്ജീവകൻ ।
സമ്പ്രതിനിന്ദിക്കുന്നുഞങ്ങളുംകെൾക്കതന്നെ ॥
എന്തിന്നുപലവസ്തുചൊല്ലുന്നുസഞ്ജീവകൻ ।
നിന്തിരുവടിയുടെരാജ്യത്തെകാംക്ഷിക്കുന്നു ॥
ആയതകെട്ടുകിഞ്ചിൽഭീതിയുമാശ്ചൎയ്യവും ।
ആശയെജനിക്കയാൽമിണ്ടാതെനിന്നുസിംഹം ॥
പിന്നെയുംദമനകൻചൊല്ലിനാനുമസ്വാമിൻ ।
തന്നുടെപ്രധാനമന്ത്രീശ്വരൻസഞ്ജീവകൻ॥
എന്നതിൽവരുന്നൊരുദൊഷവുമുണൎത്തിക്കാം ।
എന്നുടെസൃഷ്ടിയല്ലാവിദ്വാന്മാർപറയുന്നു ॥
ഉന്നതനായുള്ളൊരുമന്ത്രിതൻകഴുത്തിലും ।
മന്നവൻകഴുത്തിലുംപാദങ്ങൾരണ്ടുംവെച്ചു ॥
നിൽക്കുന്നുരാജ്യശ്രീതനായവളൊരുത്തനെ ।
തക്കത്തിലുപെക്ഷിക്കുംസ്ത്രീസ്വഭാവത്തിന്മൂലം ॥
രണ്ടുപെർപുരുഷന്മാരുണ്ടായാൽവെശ്യാസ്ത്രീയും ।
രണ്ടുപെരിലുംതുല്യസ്നെഹയായ്വരികില്ല ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/48&oldid=180927" എന്ന താളിൽനിന്ന് ശേഖരിച്ചത്