താൾ:CiXIV46b.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

36 പ്രഥമ തന്ത്രം.

നഷ്ടമാംകാൎയ്യംപുനഃസത്വരംസാധിപ്പാനും ।
പുഷ്ടമാംകാൎയ്യംപരിപൂണ്ണമായ്വരുത്താനും ॥
പ്രാപ്തമാമനൎത്ഥത്തെക്ഷിപ്രമങ്ങൊഴിപ്പാനും ।
പാത്രമാമ്മന്ത്രംപരംയന്ത്രമെന്നറിയുന്നു ॥
പിംഗലകനുംമഹാതുംഗനാംവൃഷഭനും ।
തങ്ങളിൽകലഹിപ്പിക്കെണമെന്നെന്റെപക്ഷം ॥
അങ്ങിനെസാധിക്കുമൊഎന്നിതുകരടകൻ ।
സംഗതിവരുത്തുന്നുണ്ടെന്നിഹദമനകൻ ॥
യൽകാൎയ്യമുപായങ്കൊണ്ടഞ്ജസാസാധിക്കുന്നു ।
തൽകാൎയ്യംപരാക്രമംകൊണ്ടുസാധിക്കയില്ല ॥
കാകപ്പെണ്ണൊരുകടിസൂത്രത്തെകൊണ്ടുമുന്നം ।
കാളസൎപ്പത്തെവധിപ്പിച്ചതുകെട്ടിട്ടില്ലെ ॥
ചൊല്ലെടൊദമനകാകീദൃശമിദമെന്നു ।
ചൊല്ലിനാൻദമനകൻതാനുമഗ്രജനൊടു ॥
പൊക്കമുള്ളൊരുമരന്തന്നുടെശിഖരത്തിൽ।
കാക്കയുംകാകപ്പെണ്ണുംകൂടിയങ്ങിരിക്കുമ്പൊൾ ॥
കാകിപ്പെറ്റുണ്ടാകുന്നമുട്ടകൾകാണ്മാമാനില്ല ।
ശൊകമായതുകൊണ്ടുകാകനുംകാകസ്ത്രീക്കും ॥
ഗൂഢമായിത്തിരഞ്ഞപ്പൊൾതങ്ങടെമരത്തിന്റെ ।
കോടരന്തന്നിലൊരുകൃഷ്ണസൎപ്പത്താനുണ്ടു ॥
ആയവൻവന്നുതിന്നുസൎവ്വവുമ്മുടിക്കുന്നു ।
ആയതുവിചാരിപ്പാനാരെയുംകാണുന്നീല ॥
വായസിക്കതുകാലംഗൎഭവുന്തികഞ്ഞിതു ।
വായസംപുറപ്പെട്ടുതന്നുടെസഖിയാകും ॥
ഗൊമായുപ്രവരനൊടിക്കഥാബൊധിപ്പിച്ചു ।
ഗൊമായുപ്രവരനുംകാകനൊടുരചെയ്താൻ ॥
കൊക്കെന്നുള്ളൊരുപക്ഷിനീറ്റിലെമത്സ്യങ്ങളെ ।
ഒക്കവെതക്കന്നൊക്കിപാൎത്തവൻകൊത്തിത്തിന്നും ॥
ദുൎഘടമിവചെയ്യുംകൊക്കിനെയൊരുദിനം ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/40&oldid=180919" എന്ന താളിൽനിന്ന് ശേഖരിച്ചത്