താൾ:CiXIV46b.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 35

കൊന്നുപൊകെണ്ടാവൃഥാഭീതനാംക്ഷുരകനെ ॥
ദാസിയാമിവളുടെനാസികാഛ്ശെദമിപ്പൊൾ ।
നാവിതനല്ലചെയ്തുനാമെല്ലാംബൊധിക്കുന്നു ॥
തന്തുവായിയാന്നാരീകാരണമ്മഹാമൂഢൻ ।
തന്തുവായന്താനിതുചെയ്തതുഭടന്മാരെ ॥
ശ്ലൊകാൎത്ഥമൊന്നുചൊല്ലിബൊധവുംവരുത്തീടാം ।
ലൊകാപവാദന്തീരുന്നാവിതന്നതുകെട്ടാൽ ॥
മെഷയുദ്ധംകൊണ്ടൊരുജംബുകംനശിച്ചുപൊ ।
യാഷാഢഭൂതിമൂലന്നമുക്കുന്നാശംവന്നു ॥
തന്തുവായന്റെമൂലംദൂതിക്കുനാശംവന്നു ।
താന്തന്നെജനിപ്പിച്ചൊനൎത്ഥത്രയമിദം ॥
ഇത്തരമരുൾചെയ്തുസന്യാസിഗമിച്ചിതു ।
തത്വമായിഭടന്മാൎക്കുംബൊധിച്ചുവഴിപൊലെ ॥
ശിഷ്ടനാംക്ഷുരകനെരക്ഷിച്ചുസമ്മാനിച്ചു ।
ദുഷ്ടയാംക്ഷുരകിയെദൂരവെവിസൎജ്ജിച്ചു ॥
തന്തുവായിക്കുമൊരുവൈരൂപ്യന്നൽകിവിട്ടു ।
തന്തുവായനെകൊണ്ടുപിഴയുംചെയ്യിപ്പിച്ചു ॥

ജംബുകൊഹുഡുയുദ്ധെനവയംചാഷാഢഭൂതിനാ ।
ദൂതികാപരകാൎയ്യെണത്രയൊദൊഷാഃ സ്വയങ്കൃതാഃ ॥


൮. വായസങ്ങൾ കാള സൎപ്പത്തെ വധിപ്പിച്ചതു.

എന്നതുകെട്ടുമുദാചൊല്ലിനാൻകരടകൻ ।
നന്നിതുസഹൊദരനീതിഭെദങ്ങളെല്ലാം ॥
നമ്മുടെകാൎയ്യംകൊണ്ടുചിന്തിക്കദമനക ।
നന്മമെൽപ്രജകൾക്കുവൎദ്ധിപ്പാനെന്തുവെണ്ടു ॥
നല്ലതുവരാൻവഴിചൊല്ലിനാൻദമനകൻ ।
വല്ലതുമുപായമൊന്നുണ്ടാകുംവിചാരിച്ചാൽ ॥


5*

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/39&oldid=180918" എന്ന താളിൽനിന്ന് ശേഖരിച്ചത്