താൾ:CiXIV46b.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

34 പ്രഥമ തന്ത്രം.

തീക്കനൽപൊലെനിന്റെചാരിത്രംചാലിപ്പെണ്ണെ ।
നീക്കമില്ലെടൊബാലെനിന്നെഞാൻവണങ്ങുന്നെൻ ॥
ഇത്ഥമങ്ങുരചെയ്തുകെട്ടഴിച്ചുപാന്തികെ ।
നിൎത്തികണ്ണുനീർവാൎത്തുപുണൎന്നുമെവീടിനാൻ॥
തത്രസംഭവിച്ചൊരുവൎത്തമാനങ്ങളെല്ലാം ।
പാൎത്തുകണ്ടനങ്ങാതെഭിക്ഷുവുംവസിക്കുന്നു ॥
ദാസികതാനുമപ്പൊൾഖണ്ഡിതമായുള്ളൊരു ।
നാസികാഖണ്ഡത്തെയുംകയ്യിൽവെച്ചിരിക്കുന്നു ॥
അന്നെരമവളുടെവല്ലഭൻക്ഷൌരക്കാരൻ ।
വന്നുടൻക്ഷൌരക്കത്തിസഞ്ചികൊണ്ടുവാപെണ്ണെ ॥
എന്നതുകെട്ടങ്ങൊരുകത്തിമാത്രത്തെഎടുത്ത ।
ങ്ങൊട്ടുകൊടുത്തിതുനാവിതസ്ത്രീയാമവൾ ॥
നാവിതന്മഹാമൂൎക്ക്വൻസഞ്ചികിട്ടാഞ്ഞുപാരം ।
കൊപിച്ചുഖൾഗമെടുത്തെറിഞ്ഞാനകത്തെക്കു ॥
അയ്യയ്യൊമാലൊകരെനമ്മുടെഭൎത്താവിന്റെ ।
കയ്യാലെന്മുക്കുപൊയിമൂഢനാമ്മഹാപാപി ॥
മൂൎഛ്ശയുള്ളൊരുകത്തികൊണ്ടെറിഞ്ഞവനെന്റെ ।
മൂക്കുകണ്ടിച്ചാനിതുകണ്ടാലുംശെഷംഖണ്ഡം ॥
ഇങ്ങിനെപലരെയുംവിളിച്ചുകാട്ടീടിനാൾ ।
അംഗനാജനത്തൊളംദുൎബ്ബുദ്ധിമറ്റാൎക്കുള്ളൂ ॥
അക്കഥാകേട്ടുനൃപൻകല്പിച്ചുഭടന്മാരും ।
ചിക്കെന്നുവന്നുപിടിപെട്ടിതുക്ഷൌരകനെ ॥
നൊക്കെടൊമൂഢനീയ്യിപ്പെൺപിറന്നവളുടെ ।
മൂക്കുഖണ്ഡിപ്പാനെന്തുകാരണംദുരാത്മാവെ ॥
ആൎക്കുമെതൊന്നാതുള്ളദുഷ്കൎമ്മംചെയ്തനിന്റെ ।
നാക്കുകണ്ടിച്ചുതീയിലെരിച്ചെമതിയാവു ॥
പെണ്ണിനെദ്രൊഹിച്ചവൻശൂലാഗ്രെനക്ഷത്രങ്ങൾ ।
എണ്ണിക്കൊണ്ടനെകന്നാളിങ്ങിനെകിടക്കെണം॥
എന്നതുകെട്ടുസന്യാസീശ്വരനരുൾചെയ്തു।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/38&oldid=180917" എന്ന താളിൽനിന്ന് ശേഖരിച്ചത്