താൾ:CiXIV46b.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 33

ശണ്ഠകൾതുടങ്ങിനാന്തന്നുടെകളത്രത്തെ ॥
ശുണ്ഠിയുംകൂടിച്ചവൻഘൊഷിക്കുന്നെരമൊന്നും ।
മിണ്ടാതെതന്നെനിന്നുദൂതിയാമവൾതാനും ॥
കണ്ടകനെഴുന്നീറ്റുദാസിതന്നുടെമൂക്കു ।
കണ്ടിച്ചുകത്തികൊണ്ടുകശ്മലന്മഹാജളൻ ॥
പിന്നെയുംചെന്നുകിടന്നുറക്കന്തുടങ്ങിനാൻ ।
അന്നെരമവിടെക്കുചാലിയത്തിയുംവന്നു ॥
എന്തെടൊദൂതിനിന്റെവൎത്തമാനമെന്നവൾ ।
എന്തെടൊപറയുന്നുനമ്മുടെവൃത്താന്തങ്ങൾ ॥
എന്നനീപാശക്ലെശംവെർവിടുത്തയച്ചാലും ।
എന്നതുകെട്ടുപാശമഴിച്ചുവിട്ടാളവൾ ॥
പിന്നെയുമ്മുന്നെപൊലെതന്നെതാൻബന്ധിച്ചുകൊ ।
ണ്ടുന്നതസ്തനിതൂണുംചെൎന്നുനിൽക്കുന്നനെരം ॥
ചാലിയന്നുണൎന്നതുബൊധിച്ചുചൊന്നാളവൾ ।
കാലിയെപൊലെയെന്നെക്കെട്ടിയിട്ടൊരുദൃഷ്ടാ ॥
നമ്മുടെനാസ്വഛ്ശെദംചെയ്തതുപാരംകഷ്ടം ।
ദുൎമ്മതെനീയെമ്പാതിവ്രത്യമോൎക്കുന്നീലയൊ ॥
എന്നുടെകൌമാരമാംവയസ്സിൽതുടങ്ങിഞാൻ ।
അന്യപുരുഷസ്പൎശംചെയ്തിട്ടില്ലെന്നുള്ളൊരു ॥
സത്യമുണ്ടെനിക്കതുകാരണംവൈരൂപ്യന്തീ ।
ൎന്നദ്യഞാൻമുന്നെപൊലൈമൂക്കിനെലഭിച്ചീടും ॥
പ്രത്യയമിതുലൊകപാലന്മാർകേട്ടീടെണം ।
പ്രത്യെകം‌പിതൃക്കളുമൊക്കവെശ്രവിക്കെണം ॥
നൊക്കെടൊവന്നുമമചന്ദ്രനൊടൊക്കുമ്മുഖം ।
മൂക്കുകണ്ടാലുന്നല്ലൊരെൾക്കുസുമത്തെപൊലെ ॥
മുൎഖനാമവനതുകെട്ടപ്പൊൾവെഗംവന്നു ।
മൂക്കുമമ്മുഖത്തെയും കണ്ടപ്പൊൾവിസ്മയിച്ചു ॥
കാക്കൽവീണവൻകൂക്കിചൊല്ലിനാനെന്റെദുഷി ।
വാക്കുമീവ്യാപാരവുമൊക്കെനീപൊറുക്കെണം॥

5

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/37&oldid=180916" എന്ന താളിൽനിന്ന് ശേഖരിച്ചത്