താൾ:CiXIV46b.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 31

പെരുമായൊരുവിപ്രൻസെവിച്ചുകൂടീടിനാൻ ॥
സാരമാംബഹുദ്രവ്യമിദ്ദെഹംകുപ്പാത്തിൽ ।
ചേരുമാറിട്ടുതുന്നികൊണ്ടല്ലൊനടക്കുന്നു ॥
ഇദ്ധനംകരസ്ഥമാക്കീടുന്നതുണ്ടുഞാനും ।
ലുബ്ധനൊടൎത്ഥംകൈക്കലാക്കിയാൽദൊഷമില്ല ॥
ഇത്തരംവിചാരിച്ചുപാദശുശ്രൂഷചെയ്തു ।
വൃദ്ധനാംസന്യാസിയെവിശ്വസിപ്പിച്ചുധൂൎത്തൻ ॥
ശുദ്ധനാഷാഢഭൂതിനന്നിവനിവൻകൈയിൽ।
മദ്ധനംസൂക്ഷിപ്പാനായികൊടുത്താൽദൊഷമില്ല ॥
ഇത്ഥമങ്ങുറച്ചൊരുവാസരെഭിക്ഷുശ്രെഷ്ഠൻ।
സ്നിഗ്ദ്ധനാമവങ്കൈയിൽകുപ്പായം‌സമൎപ്പിച്ചു ॥
കാനനെനദിതന്നിൽസ്നാനത്തിന്നെഴുന്നെള്ളി ।
സ്നാനവുംചെയ്തുജപിച്ചിങ്ങിനെനിൽക്കുന്നെരം ॥
ഉദ്ധതന്മാരാംരണ്ടുമെഷങ്ങൾപരസ്പരം ।
യുദ്ധമങ്ങാരംഭിച്ചുവാഹിനീതീരന്തന്നിൽ ॥
ആടുകൾരണ്ടുംബഹുദൂരവെവാങ്ങികൊണ്ടി ।
ങ്ങോടിവന്നുടൻമുട്ടിപിന്നെയുമ്മാറിപ്പൊകും ॥
പിന്നെയുംവന്നുമുട്ടുന്തമ്മിലീവണ്ണമുള്ള ।
സന്നാഹംക്രമത്താലങ്ങെത്രയുമ്മുഴുത്തപ്പൊൾ ॥
ഭിന്നമാംമുഖങ്ങളിൽനിന്നുടൻചൊരക്കട്ട।
ചിന്നിയുംചിതറിയുംഭൂതലെപതിക്കുന്നു ॥
അന്നെരമൊരുഭൊഷൻജംബുകംചെന്നുകണ്ടു ।
നന്നിതുചൊരത്തുള്ളിനമുക്കുപാനഞ്ചെയ്വാൻ ॥
എന്നവൻവിചാരിച്ചുമെഷങ്ങൾവാങ്ങുന്നെരം ।
ചെന്നുടൻചൊരനക്കികുടിച്ചുതുടങ്ങിനാൻ ॥
പെട്ടന്നുമെഷങ്ങളുംവന്നുമുട്ടുമ്പൊൾമദ്ധ്യെ ।
പെട്ടൊരുകുറുനരിചതഞ്ഞുചത്തുവീണാൻ ॥
അമ്മുനിഅപ്പൊളൊരുശ്ലൊകപാദത്തെചൊല്ലി ।
ജംബുകൊമെഷയുദ്ധെനെതി-താനനന്തരം ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/35&oldid=180914" എന്ന താളിൽനിന്ന് ശേഖരിച്ചത്