താൾ:CiXIV46b.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 29

കിംകരൻദമനകൻനന്നിതുസിംഹാന്തികെ ॥
വന്ദനംചെയ്തുചൊന്നാൻചണ്ഡനാംസമീരണൻ ।
മന്ദമെന്നിയെ‌വിശ്വമിളക്കുമെന്നാകിലും ॥
എത്രയുമസാരമായുള്ളൊരുതൃണങ്ങളെ ।
ധാത്രിയിൽനിന്നുപറിച്ചീടുമൊമഹാമതെ ॥
ഉന്നതങ്ങളായുള്ളവൃക്ഷങ്ങളെല്ലാംപാടെ ।
ഭിന്നമാക്കുവാൻ‌കുറവൊട്ടുമെയില്ലാതാനും ॥
വീൎയ്യമുള്ളവന്മറ്റുവീൎയ്യമുള്ളവനൊടു ।
വിക്രമം‌പ്രയൊഗിപ്പുദുൎബലന്മാരിലില്ല ॥
എന്നതുമൂലം‌ഭവാൻകാളയെവധിക്കയില്ലെ ।
ന്നൊരുവിശ്വാസം‌കൊണ്ടെത്രഞാൻവരുത്തുന്നെൻ ॥
എന്നതുകെട്ടുപ്രസാദിച്ചുരചെയ്തുസിംഹം ।
നിന്നുടെസഖിയെഞാൻകൊല്ലുമൊദമനക ॥
എന്തെടൊസഞ്ജീവകനെന്നു‌പെരെന്നുകെട്ടു ।
ഹന്തമെമഹാസുഖമായവൻബന്ധുവായാൽ ॥
താമസം‌കൂടാതിങ്ങുകൊണ്ടുപോന്നാലും‌ഭവാൻ ।
കാമസമ്പ്രാപ്തി‌പ്രിയൻഞാനെന്നു‌ബൊധിക്കെണം ॥
അപ്രകാരങ്ങൾചെന്നുപറഞ്ഞുദമനകൻ ।
തല്പ്രകമ്പത്തെപൊക്കിക്കാളയെക്കൊണ്ടുപോന്നു ॥
നന്ദിരാജനെസ്വാമിസന്നിധിതന്നിലാക്കി ।
നന്ദിപൂണ്ടരികത്തുസെവിച്ചുനിന്നീടിനാൻ ॥
അന്നുതൊട്ടന്യൊന്യസ്നെഹാകുലന്മാരായ്തീൎന്നു ।
നന്ദിയാസജ്ഞീവകൻപിംഗലമൃഗെന്ദ്രനും ॥
അന്യരാം‌ഭൃത്യന്മാരിലാസ്ഥയില്ലാതായ്വന്നു ।
ധന്യനാം‌മൃഗെന്ദ്രനുനന്ദിസമ്പൎക്കമൂലം ॥
കാളയും‌കണ്ഠീരവശ്രെഷ്ഠനും‌ഗുഹാന്തരെ ।
പാളയും‌പുക്കുതമ്മിൽപ്രാണവിശ്വാസത്തൊടെ ॥
കെളിസല്ലാപം‌കൊണ്ടു‌കെവലം‌ദിനെദിനെ ।
മെളിച്ചുമഹൊത്സവെക്രീഡയായിമെവുങ്കാലം ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/33&oldid=180912" എന്ന താളിൽനിന്ന് ശേഖരിച്ചത്