താൾ:CiXIV46b.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

28 പ്രഥമ തന്ത്രം.

൬. സിംഹവും വൃഷഭവും പരസ്പരം സ്നെഹാകുലന്മാരായതു.

ആയതുമനസ്സിൽവെച്ചിങ്ങിനെപറഞ്ഞുഞാൻ ।
ആയതദ്ധ്വാനംകേട്ടുഭീതിയെന്തിത്രവൃഥാ ॥
കെവലംമഹാശബ്ദംകെൾക്കുന്നവനന്തന്നിൽ ।
സാവധാനനാമഹംചെന്നിഹവന്നീടുന്നെൻ ॥
എന്തൊരുശബ്ദമെന്നുമെന്തൊരുജന്തുവെന്നും ।
എന്തൊരുഭാവമെന്നുമൊക്കവെബൊധിക്കുന്നെൻ ॥
ഇത്തരമുരചെയ്തുധൃഷ്ടനാംക്രൊഷ്ടാപ്രൌഢൻ ।
സത്വരംസഞ്ജീവകക്കാളതന്മുന്നിൽചെന്നു ॥
ആരെടൊതാനെന്നവൻചൊദിച്ചനെരംവൃഷം ।
നെരുവാക്കുരചെയ്തുഞാനൊരുകാളകൂറ്റൻ ॥
വൎദ്ധമാനനെന്നൊരുവാണിഭക്കാരന്നമ്മെ ।
വൎദ്ധിപ്പിച്ചതുമിപ്പൊളിങ്ങിനെവെടിഞ്ഞതും ॥
അൎദ്ധമാൎഗ്ഗത്തിൽവീണുകാലൊടിഞ്ഞടവിയിൽ ।
അൎദ്ധമാസത്തില്പുറംദുഃഖിച്ചുകിടന്നുഞാൻ ॥
ദെവകാരുണ്യംകൊണ്ടുദണ്ഡവുംശമിച്ചുഞാൻ ।
എവമിപ്രദെശത്തുസൌഖ്യമായ്നടക്കുന്നെൻ ॥
ചൊല്ലിനാൻദമനകന്നമ്മുടെസ്വാമിവീരൻ ।
ചൊല്ലെറുമ്മഹാസിംഹംപിംഗലകാഖ്യൻധീരൻ ॥
ചൊല്ലിവിട്ടിതുനമ്മെസത്വരംകൂട്ടിക്കൊണ്ടു ।
ചെല്ലുവാൻഭവാനെയങ്ങെത്രയുംകൌതൂഹലാൽ ॥
സമ്മതമിദമെങ്കിൽസ്വാമിയൊടുണൎത്തിച്ചു ।
സത്വരംവരാമെന്നുകെട്ടപ്പൊൾസഞ്ജീവകൻ ॥
സിംഹനായകന്മഹാവീൎയ്യവാനവന്നമ്മെ ।
സംഹരിക്കില്ലെന്നാകിൽസംശയംവിനാവരാം ॥
വിശ്വസിച്ചവർകളെ‌വഞ്ചനഞ്ചെയ്തീടുമൊ ।
വിശ്വവിശ്രുതൻവീരൻവിക്രമിമൃഗാധിപൻ ॥
എങ്കിൽഞാൻവരാമെന്നുകാളചൊന്നതുകെട്ടു ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/32&oldid=180911" എന്ന താളിൽനിന്ന് ശേഖരിച്ചത്