താൾ:CiXIV46b.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

22 പ്രഥമ തന്ത്രം.

കിട്ടുമങ്ങതിൽനീന്തിക്രീഡിച്ചുമെവീടുവാൻ ॥
എന്നതുപൊലെചെന്നുവന്ദനഞ്ചെയ്തുനിന്നു ।
ചൊന്നതുംകേട്ടുംകണ്ടുംസൂക്ഷിച്ചുംപരീക്ഷിച്ചും ॥
മന്നവന്തന്റെശീലംഭാവവുംപതുക്കവെ ।
തന്നുള്ളിലാക്കിക്കൊണ്ടാൽപിന്നെവൈഷമ്യമില്ല ॥
അങ്ങിനെവശത്താക്കാമെന്നൊരുപക്ഷമിപ്പൊൾ ।
ഇങ്ങുണ്ടുമനക്കാമ്പിൽനിൻകൃപയുണ്ടെന്നാകിൽ ॥
എന്നതുകേട്ടുമുദാചൊല്ലിനാൻകരടകൻ ।
നന്നിതുസഹൊദരനല്ലതുവന്നീടെണം ॥
നിന്നുടെമാൎഗ്ഗംശുഭമായ്വരുന്നിരൂപിച്ച ।
തൊന്നുമെഭംഗംകൂടാതസ്തുതെശുഭമതെ ॥


൫. ദമനകന്റെ നീതിവാക്യം.

ജ്യെഷ്ഠനെതൊഴുതുകൊണ്ടപ്പൊഴെദമനകൻ ।
ശ്രെഷ്ടനാംസിംഹപ്രഭുസ്വാമിയെപ്രാപിച്ചുടൻ ॥
ദൂരവെതന്നെനിന്നുപാണികൾകൂപ്പിക്കൂപ്പി ।
ചരവെപതുക്കവെചെന്നൊരുദശാന്തരെ ॥
പിംഗലകനുമുരചെയ്തിതുദമനക ।
ഇങ്ങുവന്നാലുമ്പലനാൾകൂടികാണുന്നിപ്പൊൾ ॥
എന്തെടൊനീയുന്നിന്റെജ്യെഷ്ഠനുമെന്നെവന്നു ।
സന്തതംസെവിക്കാത്തസംഗതികഥിക്കനീ ॥
വമ്പനാംദമനകൻവന്ദനഞ്ചെയ്തുചൊന്നാൻ ।
തമ്പുരാനടിയനെകൊണ്ടെന്തുപ്രയൊജനം ॥
കൊമ്പനാനയെക്കൊന്നുതലചൊർപഴയരി ।
സമ്പാദിപ്പതിനിങ്ങുസാമൎത്ഥ്യംപൊരായല്ലൊ ॥
എങ്കിലുമമാത്യന്റെമക്കളായടിയങ്ങൾ ।
നിൻകഴലടിപണിഞ്ഞീടാതെ‌പൊറുക്കുമൊ ॥
ഓൎക്കുമ്പൊളൊരുത്തരെകൊണ്ടുപകാരമില്ലെ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/26&oldid=180905" എന്ന താളിൽനിന്ന് ശേഖരിച്ചത്