താൾ:CiXIV46b.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

18 പ്രഥമ തന്ത്രം.

നമ്മുടെബുദ്ധികൊണ്ടുനമ്മുടെതമ്പുരാനെ ।
നമ്മുടെപാട്ടിലാക്കിതീൎക്കെണമിന്നുതന്നെ ॥
എന്തെടൊനമുക്കുണ്ടൊരുരാജസെവാഭിജ്ഞത്വം ।
എന്നുടൻകരടകനന്നെരംദമനകൻ ॥
എന്നൊളംരാജസെവാധൎമ്മത്തെഗ്രഹിച്ചവൻ ।
പിന്നെമറ്റാരുമില്ലെന്നഗ്രജൻഗ്രഹിക്കെണം ॥
മന്ത്രിയായ്വസിക്കെണ്ടുമ്മാൎഗ്ഗവുംസംസാരവും ।
മന്ത്രിച്ചുമറ്റുള്ളൊരെചതിപ്പാനുപായവും ॥
കൈക്കാണംമേടിപ്പാനുംകണ്ടവരൊടുചേൎന്നു ।
വക്കാണംകൂട്ടിദ്രവ്യംകൈക്കലാക്കീടുവാനും ॥
കാൎയ്യങ്ങൾതീരുന്നെരംസ്വാമിക്കുചെല്ലെണ്ടുന്ന ।
കാണങ്ങൾപാതീലെറ്റംപറ്റുവാനുപായവും ॥
മറ്റൊരുവിധന്നാട്ടിൽതീരുന്നവൎത്തമാനം ।
മറ്റൊരുവിധംചെന്നുസ്വാമിയെബൊധിപ്പിക്ക ॥
പറ്റിലുള്ളൊൎക്കുകാൎയ്യംഒക്കെവെസാധിപ്പിക്കമറ്റുള്ള ജനത്തി
ന്റെകൊറ്റങ്ങുമുടക്കുക ।
കൊറ്റിനുവകയുള്ളസാധുക്കൾ്ക്കൊരുവിധം ॥
കുറ്റമുണ്ടാക്കിദ്രവ്യമൊക്കെവെഹരിക്കയും ।
ഇത്തരംദുൎമ്മന്ത്രികൾക്കുള്ളൊരുതൊഴിലുക ॥
ൾ്ക്കൊത്തൊരുവിധമെങ്കിലായതുന്നമുക്കുണ്ടു ।
പാരിടന്തന്നിൽനല്ലസാമൎത്ഥ്യമുള്ളൊൎക്കെതും ॥
ഭാരമാകുന്നകാൎയ്യമൊക്കെവെസാധിപ്പാനും ।
സ്വൈരമാംവണ്ണമ്മണ്ടിനടക്കുന്നരന്മാൎക്കു ॥
ദൂരമായൊരുദിക്കുമില്ലെന്നുബൊധിക്കെണം ।
ധന്യരാംവിദ്വാന്മാൎക്കുതന്നുടെദെശമെന്നും ॥
അന്യന്റെദെശമെന്നുംഭെദമിലൊരെടത്തും ।
എത്രയുംപ്രിയമ്പറഞ്ഞീടുന്നപുമാന്മാൎക്കു ॥
ശത്രുവില്ലെന്നുകേട്ടിട്ടില്ലയൊമഹാത്മാവെ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/22&oldid=180812" എന്ന താളിൽനിന്ന് ശേഖരിച്ചത്