താൾ:CiXIV46b.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 17

ഊറ്റക്കാരാകുന്നതുംമൂഢന്മാരാകുന്നതും ॥
എന്തിന്നുമറ്റുള്ളൊൎക്കുകുറ്റമുണ്ടാക്കീടുന്നു ।
ചിന്തിച്ചാൽതന്റെഗുണദൊഷവുന്താനുണ്ടാക്കും ॥
ഉന്നതിവരുത്തുവാനെത്രയുംപരാധീനം ।
പിന്നെയങ്ങധൊഗതിക്കെത്രയുമെളുപ്പമാം ॥
എത്രയുംകനത്തൊരുകല്ലുകളുരുട്ടിക്കൊണ്ട ।
ദ്രിതന്മുകൾപ്പാട്ടിലെറ്റുവാമ്പാരംദണ്ഢം ॥
ആയതുകീഴ്പെട്ടെക്കുചാടിപ്പാനെളുപ്പമാം ।
ആയാസംചെറ്റുംവെണ്ടതാഴത്തുവന്നെനില്പു ॥
തന്നുടെഗുണത്തിനുന്തന്നുടെദൊഷത്തിനും ।
തന്നുടെജീവാത്മാവെന്നുള്ളതുതന്നെമൂലം ॥
എന്നതുകെട്ടുതദാചൊദിച്ചുകരടകൻ ।
നിന്നുടെവാക്കിന്നഭിപ്രായമെന്തടൊസഖെ ॥
എന്നുടെവാക്കിന്നഭിപ്രായമിത്തമ്പുരാന്റെ ।
ഖിന്നതാമൂഢത്വവുംഭീതിയുംകാണ്കതന്നെ ॥
ഇങ്ങിനെദമനകൻചൊല്ലിനാനിദമപ്പൊൾ ।
എങ്ങിനെയറിഞ്ഞുനീയെന്നപ്പൊൾകരടകൻ ॥
എങ്ങിനെയറിഞ്ഞുവെന്നഗ്രജനുരചെയ്താൻ ।
ഇങ്ങുതൊന്നിയതെല്ലാമടിയനുണൎത്തിക്കാം ॥
ചൊല്ലുന്നവാക്കുകേട്ടുഗൊക്കളുംപ്രവൃത്തിക്കും ।
തല്ലുപേടിച്ചുമരംവലിക്കുംഗജങ്ങളും ॥
വല്ലതുംകെട്ടിപുറത്തേറ്റിയാൽകഴുതയും ।
കല്ലിലുംപേറിക്കൊണ്ടുമണ്ടുമെന്നതെവെണ്ടു ॥
ചൊല്ലുകൂടാതെതന്നെമൎത്യന്റെമനൊഗതം ।
തെല്ലുമെതേറിടാതെബൊധിക്കുമ്മഹാജനം ॥
അന്യചിത്താഭിപ്രായംഗ്രഹിപ്പാനല്ലൊമൎത്യൻ ।
തന്നുടെയുള്ളിൽബുദ്ധിസാരത്തെവഹിക്കുന്നു ॥
ജംബുകന്തന്നെനാമെന്നാകിലുന്നമുക്കുള്ളിൽ ।
ബിംബിതംപ്രഭുവിന്റെചിത്തസംക്ഷൊഭംദൃഢം ॥

3

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/21&oldid=180811" എന്ന താളിൽനിന്ന് ശേഖരിച്ചത്