താൾ:CiXIV46b.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ 202 സ

സമസ്തം (സം), മുഴുവനും;
All, the whole.

സമാഗമം (സം, ആഗമം), അ
ണയുക; Approach, എതിരേല്ക്ക, meet-
ing with.

സമാപ്തം (സം), തീൎത്തതു; Com-
plete, അവസാനം the end.

സമാരംഭം (സം), തുടക്കം;
Beginning, commencement.

സമാശ്രയം (സം), തികഞ്ഞ
അ" പൂൎണ്ണ ആശ്രയം; Refuge, pro-
tection.

സമീരണൻ (സം), കാറ്റു;
Wind, air.

സമീഹിതം (സം), വാഞ്ഛിതം;
The thing longed for, wish.

സമുചിതം (സം), എത്രയും ഉ
ചിതം, യോഗ്യം; Proper, fit

സമ്പൎക്കം (സം), ഇടപാടു;
Intercourse, contact, കൂട്ടു, സഹാവാ
സം society.

സമ്പ്രതി (സം), ഇപ്പൊൾ; At
this time, now.

സമ്പ്രഹൎഷം (സം, പ്ര, ഹ
ൎഷം), ഏററവും പൊങ്ങുന്ന സന്തൊ
ഷം; The height of glee.

സമ്പ്രാപ്തി (സം), പൂൎണ്ണ സാ
ധിപ്പു; Obtaining altogether, perfect
acquisition.

സമ്പ്രേക്ഷ്യം (സം, പ്ര, അ
ക്ഷം), മുങ്കരുതൽ; Precaution.

സംഭരിക്ക (സം), ചരതിക്ക; To
provide, ഒരുക്കുക to prepare.

സംഭാരം, വട്ടം കൂട്ടുക; Getting
any thing ready, provision.

സംഭൂതം (സം, ഭൂ), ഉളവായതു;
Sprung from.

സംഭൃതം (സം), ഒരുങ്ങിയ;
Ready, Complete നിറഞ്ഞ full ഉടയ
possessed of.

സംഭ്രമം (സം), ഉഴറ്റു; Hurry,
ബദ്ധപ്പാടു flurry, confusion, ഭയം
fear.

സംമേളനം (സം, മില), ഉറ്റ
ചേൎച്ച; A close union, harmony കൂ
റ്റായ്മ fellowship.

സംശയസ്ഥാനം, കിണ്ടംപി
ണെയുവാൻ തക്ക നില; Jeopardy.

സംശ്രയിക്ക (സം), പരിപാ
ലിക്ക; To protect well.

സംസാരം (സം), ഇഹത്തിലുള്ള
ജിവനം; Life in the world, ഇഹ
ത്തോടുള്ള ചേൎച്ചകൾ worldly ties and
concerns, അറിയിപ്പു communication.

സംഹാരം (സം), നശിപ്പു;
Destruction, മുടിവു annihilation.

സംക്ഷോഭം (സം, ക്ഷുഭ), ന
ടുക്കം; Tremor, perturbation, മറിച്ചി
ൽ upsetting.

സരസം (സ, രസം), രസമുള്ള;
Tasty, relishing, ഇഴുക്കുന്ന, ആകൎഷ
ണമുള്ള attracting.

സരസ്സ (സൃ), പൊയ്ക; A
tank, pond.

സരോജം (സരസ്സ, ജം), താ
മര; A lotus.

സൎപ്പത്താൻ (മാ.) സൎപ്പം; A
Serpent [honorif.]

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/206&oldid=181131" എന്ന താളിൽനിന്ന് ശേഖരിച്ചത്