താൾ:CiXIV46b.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ 201 സ

സതതം (തൻ), എല്ലായ്പോഴും;
Always.

സൽക്കരിക്ക (സൽ), മാനിക്ക;
To honour, വന്ദിക്ക to greet, ഊട്ടുക
to feast.

സത്തമൻ (സത്തു), ഏററവും
നല്ലവൻ; An excellent, virtuous
person.

സത്തുകൾ,—ക്കൾ (സത്തു),
നീതിമാന്മാർ; Righteous people.

സത്രാ, കൂട; with, together
or along with.

സത്രാസം, സന്ത്രാസം (സ,
ത്രാസം), ഭയത്തോടു; Fear-smitten.

സത്വരം (സ), വെഗം; Spee-
dily, quickly.

സദാ, എക്കാലത്തിലും; At all
times, always.

സദാന്ദനം (സദാ, സൽ?),
നിത്യാന്ദനം; Eternal happiness.

സനാതനം (സനാ, എപ്പൊ
ഴും), നിത്യം; Eternal.

സന്തതം (തൻ), ഇടവിടാതെ;
Continually, എന്നെന്നെക്കും eter-
nally.

സന്താപം (സം), കടുപ്പമുള്ള
ദുഃഖം; Acute grief.

സന്തുഷ്ടൻ (സം), തൃപ്തിപ്പെ
ട്ടവൻ; One who is gratified, satis-
fied.

സന്ത്രാസം, സത്രാസം അ:

സന്ദൎശനം (സം), കാണ്മാൻ
പൊക; A visit.

സന്ദൎശിക്ക, കാണുന്നു; To
look, കാണ്മാൻ പൊക to pay a visit.

സന്ധാരണം, (സം, ധരി
ക്ക), കൈവശത; Possession, tenure.

സന്ധി (സം), ചേൎച്ച; Union,
നിരപ്പു reconciliation സമാധാനം
peace.

സന്ധിപ്പിക്ക, യൊജിപ്പിക്ക;
To make to join, നിരപ്പു വരുത്തുക
to cause to be reconciled.

സന്ധിവിഗ്രഹം (വിഗ്ര
ഹം), സമാധാന യുദ്ധങ്ങൾ സംബി
ച്ചതു, ൩ാം തന്ത്രം; Politics.

സന്ധ്യാനിയമം (സന്ധ്യ, നി
യമം), പുലൎക്കാലവും സായങ്കാലവും
നടക്കെണ്ടുന്ന ജപം; Morning or
evening devotion.

സന്നതൻ (സം, നമ), വന്ദി
ക്കപ്പെട്ടവൻ; One who is revered.

സന്നാഹം (സം), കോപ്പു;
Preparation, കൂട്ടം retinue, പട മുതി
ൎച്ച readiness for fight.

സന്നിധി (സം), തിരുമുമ്പു;
Presence of God, king, guru etc.

സന്നിഭൻ (സം), തുല്യൻ;
One similar or equal to.

സന്മധു (സൽ), ഇൻപം;
Agreeableness.

സപദി (സ), പൊടുന്നനവെ;
on the spot, at once.

സഭ്യൻ (സ, ഭാസ്സ), മാന മൎയ്യാ
ദസ്ഥൻ; A polite, civilized person.

സഭാവാസി (സ, വസിക്ക),
സഭയിൽ കൂടുന്നവൻ; One of an
assembly, belonging to honourable
society.

26

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/205&oldid=181130" എന്ന താളിൽനിന്ന് ശേഖരിച്ചത്