താൾ:CiXIV46b.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വ 198 വ

of sense പൊരുളടിമപ്പാടുള്ളവൻ, ജ
ഡീകൻ, കാമി a sensualist.

വിസൎജ്ജിക്ക (വി, സൃജ), ഉ
പെക്ഷിക്ക; To quit, abandon നാടു
കടത്തുക to exile.

വിഹിതം (വി), വിധിതം;
Ordered, നിലെക്കടുത്ത proper, right
ആഗ്രഹിച്ചതു wished for.

വൃത്രാരി (വൃത്രൻ, അരി), ദേവേന്ദ്ര
ൻ; Indra.

വൃഥാ, വെറുതെ; In vain, use-
less.

വൃദ്ധി, വൎദ്ധന, വായ്പ; Increase,
prosperity, വട്ടി, പലിശ interest.

വൃന്ദം, കൂട്ടം; Heap, multitude.

വൃഷം, വൃഷഭം (വൃഷ), കാള;
A bull ദൃ: വൃഷഭോത്തമൻ (ഉത്തമൻ),
കാളശ്രേഷ്ഠൻ.

വൃഷലി,—ളി (വൃഷം), ശൂദ്രി;
A sudra- girl, maid servant.

* വെൺകുമദം (വെം), വെള്ളാ
മ്പൽ; The white water lily.

* വെണ്മ (വെം), വെളുപ്പു; White-
ness, അഴകു beauty.

ത.വെലി (ബലി), മരിച്ചവൎക്കായി
ട്ടുള്ള കാഴ്ച ; Offering for the manes.

* വെല്ലുക, ജയിക്ക; To over-
come, to outdo.

* വെള്ളിമാമല (വെള്ളി, മഹാ,
മല), കൈലാസം; Wishnu's heaven.

** വേടു, ഉഴി, വിടുവേർ പേരാലി
ൽ ഇറങ്ങു വേർ അ" താണവേർ;
Roots descending from the branch-
es of the Banian tree.

വേണി, ചിക്കിയ തല മുടി;
Hair hanging down loose, ഇരുപ്പിരി
യൻ മുടി braided long hair.

ത.വേസ്ഥ (വ്യവസ്ഥ), ചട്ടം;
Ordinance, rule, law,

* വേഴ്ച, സ്നേഹം; love, affe-
ction, attachment.

വൈകല്യം (വികല), താറുമാറു;
Confusion, ഊനം defect.

വൈകുണ്ഠൻ, വിഷ്ണു, Vishnu.

വൈരിഷ്ഠൻ (superl. of വൈ
രി), പ്രാണ ശത്രു; A deadly foe.

വൈരൂപ്യം, വിരൂപം; Defor-
mity, ugliness, disfiguration.

വൈവശ്യം (വിവശത), പര
വശത, മനസ്സിടിവു; Perplexity, des-
pair.

വൈഷമ്യം (വിഷമം), പ്രയാ
സം; Difficulty, ചൊവ്വുക്കേടു, un-
evenness.

വ്യഗ്രം, ഭ്രമിപ്പിക്കപ്പെട്ട; Be-
wildered, perplexed, alarmed.

വ്യയം (ആയം) ചെലവു; Ex-
pense, മുടിവു ruin, destruction.

വ്യാഘ്രം, കടുവായി; A Royal
tiger, നരി a tiger.

വ്യാജം, ചതിവു; Fraud, deceit,
കളവു a lie.

വ്യാപാരം, തൊഴിൽ; Occupa-
tion, trade, നടപ്പു behaviour.

വ്രതം (വ്ര), നേൎച്ച; A vow or
selfimposed observance.

വ്രാജകൻ, വ്രാജിതാ, തേ
രാളി; A charioteer.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/202&oldid=181127" എന്ന താളിൽനിന്ന് ശേഖരിച്ചത്