താൾ:CiXIV46b.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വ 196 വ

വാരി, കടൽ; The sea, വെള്ളം
water.

വാരിധി(ധി), സമുദ്രം; The sea.

വാരിവാഹം (വാഹം), മേഘം;
A cloud.

വാശ്ശതും, വാച്ചതും അ:

വാശവൻ (വായ്ക്ക), കണ്ടവൻ,
വല്ലവൻ; Whosoever it be, any-
body.

വാസരം (വസിക്ക), നാct; A
day.

വാഹനം, വാഹം (വഹിക്ക),
ചുമക്കുന്ന യാതൊരു മൃഗവും സാധ
നവും [വണ്ടി പല്ലക്കു ഇത്യാദി]; Any
conveyance.

വാഹിനി (വഹിക്ക), ൮൧ ആ
നകളും ൮൧ തേരുകളും ൨൪൩ കുതി
രകളും ൪൦൫ കാലാളുകളും ഉള്ള സൈ
ന്യം; An army, പുഴ a river.

വി, എന്നതു ഇല്ലായ്മയും; (Priva-
tion) നീക്കവും (separtion) വിശെഷ
ത്വവും (distinction) കുറിക്കുന്ന അവ്യ
യം, (particle) ആകുന്നു.

വികല്പം (വി) തെററു; Error,
mistake, തീൎച്ചക്കേടു want of decision
തുളു തുളുമ്പൽ fluctuation.

വികൃതം (കൃതം, അ:), മറിക്കപ്പെ
ട്ട; Upset, കുരൂപം distorted, ugly.

വികൃഷ്ടൻ (കൃഷ്ട), സാമൎത്ഥ്യ
മുള്ള; A clever, plotting man.

വിക്രമം (വി), വൻ ഊറ്റം;
Prowess, ആണ്മ bravery, heroism.

വിക്രമി, ആണ്മ കാട്ടുന്നവൻ, വ
മ്പൻ; A valiant man, a hero.

വിഖ്യാതൻ (ഖ്യാതി, കീൎത്തി),
ലോകപ്രസിദ്ധൻ; A notorious, re-
nowned person.

വിഗ്രഹം (വി), യുദ്ധം, പോ
ർ; War.

വിഘ്നം (ഹൻ), തടവു; Obstacle,
hindrance, ആപത്തു misfortune.

വിഘ്നൻ, ഗണപതി; Ganesa.

വിചേഷ്ടിതം (ചേഷ്ടിതം അ:)
ചെയ്യപ്പെട്ടതു, വ്യാപാരം; What has
been done.

വിജനം (ജനം), ആൾ ഇല്ലാ
ത്ത ദിക്കു, ഏകാന്തം; A Solitary place,
private.

വിജ്ഞാനം (വി), ലൌകീക അ
റിവും വകതിരിവും; Secular know-
ledge and discernment.

* വിടകൊള്ളുക [മാനവാക്കു], വ
രിക; Get leave to come, to come,
arrive.

വിടപി, വൃക്ഷം; A tree, പേരാ
ൽ the Banian tree.

* വിടു, ചീത്ത; Bad, vile, തള്ള
പ്പെട്ട abandoned, mean സമാസങ്ങ
ളിൽ പ്രയോഗിക്കപ്പെടുന്നു.

* വിടു പണി (വിടു), താണ പ
ണി; A vile work, അടിമ servi-
tude.

വിടുഭോഷൻ (വിടു), തിരണ്ട
പൊട്ടൻ; A perfect fool.

വിത്തം (വിദ To wit), ധനം;
Riches, property.

വിത്തനാഥൻ, കുബേരൻ;
Cubera, ധനവാൻ a rich man.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/200&oldid=181125" എന്ന താളിൽനിന്ന് ശേഖരിച്ചത്