താൾ:CiXIV46b.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

16 പ്രഥമ തന്ത്രം.

സ്വല്പമുണ്ടായാൽപൊരുമായതുനിറഞ്ഞീടും ॥
മൂഷികന്തന്റെകൊച്ചുകൈരണ്ടുംജലംകൊണ്ടു ।
രൂഷിതമാക്കീടുവാനെത്രപാനീയം‌വെണം ॥
കൃത്യവുമകൃത്യവും‌ധൎമ്മവുമധൎമ്മവും ।
നിത്യവുമനിത്യവുംസത്യവുമസത്യവും ॥
ഇത്ഥമുള്ളതിലൊന്നുംചെറ്റുമെഗ്രഹിക്കാത ।
മൎത്യനുമ്പശുക്കളുമെതുമെഭെദം‌നാസ്തി ॥
എപ്പൊഴുമാഹാരവുമപ്പൊഴെനീഹാരവും ।
തല്പുരമുറക്കവും‌മൈഥുനവ്യാപാരവും ॥
ഇപ്പറഞ്ഞതുനാലുമൊക്കെവെപശുക്കൾക്കും ।
സ്വല്പബുദ്ധിയാമ്പുരുഷാധമന്മാൎക്കുന്തുല്ല്യം ॥
എന്നതിലല്ലാകൂടുന്നമ്മുടെസ്വാമിസിംഹം ।
എത്രയും‌മഹാവീരൻബുദ്ധിമാൻവിവെകവാൻ ॥
അങ്ങനെയുള്ളസിംഹത്തമ്പുരാന്താനുമിപ്പൊൾ ।
ഇങ്ങനെവിഷണ്ണനായീടുവാനെന്തുമൂലം॥


൪. ക്രൊഷ്ടാക്കളുടെ ആമന്ത്രണം.

ചൊല്ലിനാൻകരടകൻകാരിയങ്ക്ലെശിക്കുന്നൊർ ।
അല്ലല്ലൊനീയും‌ഞാനുമെന്നതുകൊണ്ടുചൊന്നു ॥
അപ്രധാനന്മാരാകുന്നമുക്കീവിചാരങ്കൊണ്ട ।
ല്പവുമൊരുകാൎയ്യമില്ലെടൊസഹൊദര ॥
ഉത്തരമുരചെയ്തുസൊദരൻദമനകൻ ।
സുപ്രധാനത്വം‌പിന്നെനമുക്കും‌വരാമല്ലൊ ॥
അപ്രധാനനായുള്ള പുരുഷൻക്രമത്താലെ ।
സുപ്രധാനനനായിട്ടും‌മറിച്ചും‌കാണുന്നില്ലെ ॥
മറ്റൊരുത്തന്റെശക്തികൊണ്ടല്ലമനുഷ്യന്മാർ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/20&oldid=180810" എന്ന താളിൽനിന്ന് ശേഖരിച്ചത്