താൾ:CiXIV46b.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മ 192 യ

* മെച്ചം (മിഞ്ചുക, മുൻ), അതി
ശ്രെഷ്ഠം; Pre-eminent, excellent.

മേ (ഹം എന്നതിൻറ ച.)
എനിക്കു; To me.

* മേട (മേടു) മാളിക, പല തട്ടുള്ള
വീടു; A two or more storied
house.

മേദിനി (മിദ), ഭൂമി; The earth.

* മേനി, ശരിരം; The body.

* മേലാ, ഒല്ലാ, വഹിയാ; Cannot.

*മേന്മൽ (മേൽ) മേല്ക്കുമേൽ;
More and more.

* മേവുക, v. n, ഒരു ഇടത്തെ പെ
രുമാറുക; To be accustomed to a
place and prefer it v. a. വസിക്ക,
ഇരികം to continue, വാഴുക to rule.

മേഷം (ത. മേടം), മുട്ടാടു; A
ram.

മൈഥുനം (മിഥുനം), ചേൎച്ച;
Union, association.

മോഘം, വ്യൎത്ഥം; Useless, വിട
പ്പെട്ട left, മോഘം എന്നിയെ തെറ്റു
കൂടാതെ without mistake.

മോചിക്ക (മുച), വിടുക; To
free, let loose, വിടുവിക്ക deliver,
ഇളെക്ക to pardon, forgive.

മോദിക്ക (മുൽ അ:), സന്തൊഷി
ക്ക; To be delighted, to rejoice.

മോഷ്ടാവു (മൂഷ, കക്കുക), ക
ള്ളൻ; A thief.

മൗേഢ്യം (മൂഢത), അറിയായ്മ;
Ignorance, ജാതിവെറി caste-pre-
judice, മതവെറി fanaticism.

മൌഷ്കൎയ്യം (മുഷ്കരം) മിടുമിടു
ക്കു; Great power, തിരണ്ട മുട്ടാളത്ത
രം great obstinacy.

യതി, സന്യാസി; A religious
mendicant.

യൽ (യഃ), ഏതു; What, ആക
യാൽ, ആകകൊണ്ടു as, because.

യത്നം (യത), അധ്വാനം;
Effort, exertion.

യഥാ, ഏതു—, യാതൊരു—പ്ര
കാരം; ദൃ: യഥാസുഖം, സുഖ
ത്തൊടു.

യദുതനയൻ (യദു, കൃഷ്ണന്റെ
വംശം), കൃഷ്ണൻ; Krishna.

യദൃഛ്ശയാ (യദ, എതു, ഋച),
താൻ ഇഷ്ട പ്രകാരം അനങ്ങുന്നതു;
Following one's own fancies, inde-
pendence —പൊടുന്നനവെ acciden-
tally, providentially, suddenly.

യന്ത്രം (യമ), ഉപായം; A
scheme, device, plan.

യന്ത്രിതൻ (യന്ത്രം), തട്ടുക്കപ്പെ
ട്ടവൻ; One, who has lean checked,
കെട്ടപ്പെട്ടവൻ one who is bound.

യമൻ, അന്തകൻ, Yama.

യയൌ (യാ), യാനം ചെയ്തു,
യാത്രയായി; (I, you, he) departed.

യഷ്ടി, വടി; A stick, ദുഷ്ട സ്ത്രീ
a bad woman, യഷ്ടിത്വം, പൊട്ടത്ത
രം, stupidity.

യസ്മിൻ യഃ, എന്തു, ഏതു, എന്ന
തിന്റെ സ: ഏ: വ:, ഏതിൽ; In
which, യാവനൊരുത്തനിൽ in
whomsoever.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/196&oldid=181121" എന്ന താളിൽനിന്ന് ശേഖരിച്ചത്