താൾ:CiXIV46b.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മ 191 മ

* മാടോടു (മ്മാടം), പുരമെയ്യുന്ന ഓ
ടു; A tile.

മാണവൻ (ത. മാണാക്കൻ),
ആൺ്കുട്ടി; A boy, ശിഷ്യൻ a stu-
dent.

മാതംഗം (മതംഗ), ആന; An
elephant.

മാധവൻ, വിഷ്ണു; Vishnu.

മാധുൎയ്യം (മധുരം), മധുരഗുണം,
തിത്തിപ്പു; Sweetness.

മാദ്ധ്യം (മദ്ധ്യം) ഉച്ചനേരത്തു
ചെയ്യെണ്ടുന്ന കൎമ്മം; A rite to be
performed at noon-day.

മാനനീയൻ (മാനം), മാന
ത്തിന്നു യൊഗ്യൻ അ" പാത്രം; De-
serving of regard, respectable.

മാനി, മാനശാലി; A man of
high honor പുളെപ്പുള്ളവൻ an arro-
gant person.

Aമാനിനി (മാനം), സ്ത്രീ; woman.

മാമകം (മമ), എന്റെ; My,
mine.

മാം (അഹം എന്നതിന്റെ ദ്വി.)
എന്നെ; To me, me.

മാരമാൽ (മാരൻ, കാമദെവൻ, *
മാൽ, മൊഹം), കാമശീലം; Lewd-
ness.

മാരി, പെരുമഴ; Impetuous rain.

മാരുതം (മരുത്ത), കാറ്റു; Wind.

മാൎജ്ജാരകൻ, വീട്ടു പൂച്ച; The
house-cat.

മാഹത്മ്യം (മാഹാത്മാ), പ്രതാ
പം; Majesty, dignity, dignified
bearing.

* മികവു, ശ്രേഷ്ടത; Eminence—
പെരുക്കം abundance, വളരെ much.

മിത്രം (മിദ), സ്നെഹിതൻ; A
friend, തോഴൻ a companion; മമത
friendship.

മിത്രഭേദം, ൧ാം തന്ത്രം, സ്നേഹി
തന്മാരെ പിരിപ്പിക്ക; Separating of
friends.

മിത്ഥ്യാ, വെറുതെ; In vain, തെ
റ്റായിട്ടു falsely.

മുഖി മുഖമുള്ളവൾ; Faced (fem.)

മുടക്കൻ, പറ്റു; The outer
clasp of a box-lock etc.

മുണ്ഡം ചിരച്ച തല; A shaven
head, മൊട്ടത്തല a bald head, ചി
രെച്ച shaved.

മുണ്ഡിതം ചരക്കപ്പെട്ട;
Shorn, shaven, bald.

മുൽ, ത്തിന്റെ, സന്തൊഷം; Joy,
delight, മുദാ, സന്തോഷത്താടു
gladly.

മുദിതം, സന്തോഷം പൂണ്ടു;
Rejoiced, delighted, pleased.

മുഷ്കരം, മിടുക്കു, മിടുമ, വ.;
Strength,power,മുട്ടാളത്വംobstinacy.

മൂങ്ങാ, നത്തു; An owl.

മൂൎഖൻ, മൂൎക്ക്വൻ, പൊണ്ണൻ;
A stupid person, കൊടുമയുള്ളവൻ
a cruel man.

മൂലഛ്ശേദം (മൂലം, വേർ, ഛ്ശെദം
നാശം), വേരോടെ പറിച്ചു കളക, മു
ടിക്ക; Eradication, destruction.

മൂഷികൻ, മൂഷികം (മൂഷ,ക
ക്കുക), എലി; A mouse or rat.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/195&oldid=181120" എന്ന താളിൽനിന്ന് ശേഖരിച്ചത്