താൾ:CiXIV46b.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മ 190 മ

മദപ്പാടു (മദം), മത്തന്റെ നില
ഇത്യാദി; he state of intoxication
with liquor etc.

മദിപ്പിക്ക (മദം), മൊഹിപ്പിക്ക;
To engender lust.

മദ്യപൻ (മദ്യം, ചാരായം, കള്ളു)
കുടിയൻ; A drunkard.

മധമഥനൻ, വിഷ്ണു, കൃഷ്ണൻ;
Vishnu.

മദ്ധ്യമൻ (മദ്ധ്യം, നടു), പൊതു
വിലുള്ളവൻ; An ordinary, common
person.

മദ്ധ്യാഹ്നം (മദ്ധ്യം, അഹസ്സ),
ഉച്ച; Noon, midday.

മനക്കാമ്പു (മനസ്സ്), ഉള്ളം;
The mind.

മനോഗതം (മനസ്സു), നിനവു;
Thought, ആഗ്രഹം desire.

മനോജ്ഞൻ (മനസ്സു), അഴകു
ള്ളവൻ; A handsome person.

മനോരഥം (മനസ്സു), നിരൂപ
ണം; Imagination, ആശ wish.

ത.മന്തു (മന്ഥനം), കുറ്റം, ദോഷം;
Fault, transgression.

മന്ദം (മദ), ചുറുക്കില്ലാത; Slow,
dull, മെല്ലെ slowly ദൃ: മന്ദതരോ
ത്സാഹി (തരം, ഉത്സാഹം), മെല്ലവെ
ഉത്സാഹിക്കുന്നവൻ.

മന്ദഭാഗ്യൻ (മന്ദം), നിൎഭാഗ്യ
മുള്ളവൻ; An unfortunate man.

മന്ദിരം, ഭവനം; House, resi-
dence.

* മന്നവൻ (മന്നു, ഭൂമി), രാജാവു;
A king.

* മന്നിടം (മന്നു), ഭൂമി; The earth.

മമ (അഹം എന്നതിൻറ ഷ.),
മൽ, എന്റെ; My, of me.

മമത്വം (മമ), മമത, ചങ്ങാതി
ത്വം; Affection, friendship.

* മരം ചാടി, കുരങ്ങു; A monkey.

മൎക്കടൻ,—ം, കുരങ്ങു; A
monkey, an ape.

മൎത്യൻ (മൃ), ചാവുള്ള മനുഷ്യൻ;
Man as subject to death.

മസ്തകം, തല; The head, മണ്ട
the skull.

മഹത്തരം (മഹാ), എററവും വ
ലിയതു; Very great, grand, glorious.

മഹാഃ മഹാത്മാവു (ആത്മാ
വു), ഉയൎന്ന ഭാവശീലങ്ങൾ ഉള്ളവൻ;
A lefty-minded, eminent religious
or moral person.

മഹാബാഹു (ബാഹു), വൻ
കൈക്കാരൻ, വൻ ഊറ്റക്കാരൻ; A
very powerful man.

മഹാമതി, ബുദ്ധിസമൎത്ഥൻ;
A very clever man.

മഹാരഥൻ (രഥൻ), വലിയ
ആത്മശക്തികൾ ഉടയവൻ; A man
of great powers.

മഹോത്സവം (ഉത്സവം), വലി
യ പെരുനാൾ: A great festival,
വലിയ കൊണ്ടാട്ടം a great festivity.

മഹി, മഹീ, ഭൂമി; The Earth.

മഹിതം, തക്ക, ഒത്ത; Fit,
proper, pleasing.

മഹിഷി (മഹി), എരുമ; A
buffalo-cow, തമ്പുരാട്ടി, a queen,
noble woman.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/194&oldid=181119" എന്ന താളിൽനിന്ന് ശേഖരിച്ചത്