താൾ:CiXIV46b.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭ—മ 189 മ

ഭൂതം, (ഭൂ), ഉണ്ടായതു; Boem, be-
come, കഴിഞ്ഞ past, gone.

ഭൂമിപൻ, (പൻ, പതി), രാജാ;
A king.

ഭൂയസാ, (ഭൂയഃ), വളരെ; Much,
പിന്നെത്തെതിൽ afterwards, പിന്നെ
യും frequently, Again & again.

ഭൂരി, (ഭൂയഃ), വളരെ; Much, many.

ഭൂഷണം, അലങ്കാരം; Decora-
ting, ആഭരണം a trinket, ornaments.

ഭൃംഗം, (ഭ്രമ), വണ്ടു; The hum-
ble bee.

ഭേകം, തവള; A frog, പെരു
ന്തവള A toad.

ഭേദോപായം, (ഭേദം, ഉപാ
യം), ദേദിപ്പിപ്പാനായ്ക്കാണ്ടുള്ള ഉപാ
യം; A scheme to bring about dissen-
sion,

ഭേദ്യം (ഭിദ), വേർ പിരിക്കുവാൻ
തക്കതു; Separable, ദണ്ഡ പ്രയൊ
ഗം torture in common Malayalim.

ഭോക്താ (ഭുജ), തിന്നുന്നവൻ;
An eater, അനുഭവിക്കുന്നവൻ an
enjoyer.

ഭോഗി (ഭുജ), സപ്പം; A snake,
അനുഭാവിക്കുന്നവൻ an enjoyer.

ഭോജനം (ഭുജ), തീൻ പണ്ടം;
Food, ഊണു a meal.

ഭോഷ്ക്കു, പൊയ; A lie, false-
hood.

ഭ്രാതാവു, ഉടപ്പിറന്നവൻ; A
brother.

മകുടം, മുടി, കിരിടം; A crown
ദൃ: കുലമകുടമണി, തൻ കുലത്തിന്നു

മികെച്ച മുടിയാവൻ the highest
ornament of his tribe.

മക്കുണം, മൂട്ട, A bug.

മണ്ഡലം, വട്ടം; A circle, പ്ര
ദേശം a region ദൃ: ഭൂമണ്ഡലം, ഭൂപ്രദേ
ശങ്ങൾ.

മണ്ഡൂകം, തവള, A frog.

മതി, അറിവു; Knowledge, ബുദ്ധി
intellect, മനസ്സു mind ഏറിയ സ
മാസങ്ങളിൽ ഇന്നിന്ന മനസ്സുള്ളവൻ
എന്ന അൎത്ഥം കൂട്ടും ദൃ: കപടമതി, കു
ടിലമതി, തരളമതി, നിപുണമതി, ഇ
ത്യാദികളിൽ കപട മനസ്സുള്ളവൻ ഇ
ത്യാദി അത്രെ; ബുദ്ധിമതി, വലിയ
ബുദ്ധിയുടയവൻ.

മൽ (അഹം എന്നതിൽ പ.), മമ,
എൻറ; My, of me, മൽകുലം, മത്സ
ഖി ഇത്യാദി, എൻ കുലം ഇത്യാദി.

മത്തം (മദം), സന്തോഷമുള്ള;
Glad, delighted, വെറി പിടിച്ച
intoxicated with pride, passion etc.

മത്തൻ (മദം), യാതൊന്നിനാൽ
വെറിയൻ ആയി പൊയവൻ; One
who is intoxicated with liquor,
pride etc., മദം ഇളകിയ ആന a
mad Elephant.

മദജലം (മദം), മദം പിടിച്ച
ആനയുടെ ചെന്നികളിൽനിന്നു ഒലി
ക്കുന്ന വെള്ളം; The juice flowing
from the temples of a rutting
Elephant.

മദനാൎത്തൻ (മദനം, കാമം;
ആൎത്തൻ, ദുഃഖിതൻ), മോഹപരവ
ശൻ; One swallowed up by his lust,
a libertine.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/193&oldid=181118" എന്ന താളിൽനിന്ന് ശേഖരിച്ചത്