താൾ:CiXIV46b.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 15

വട്ടത്തിലോടുംപിന്നെവാലങ്ങുവിറപ്പിക്കും ।
മുട്ടുകൾകുത്തിക്കുനിഞ്ഞൂഴിയിൽപറ്റിതാഴും ॥
പെട്ടന്നുദാതാവിന്റെവക്ത്രവുമുദരവും ।
ഒട്ടൊട്ടുനോക്കിചിലശബ്ദങ്ങൾപുറപ്പെടീച്ചി ॥
ങ്ങിനെവികൃതികൾകാട്ടാതെഭക്ഷിപ്പാന്തൻ ।
ചങ്ങാതിക്കൊരുനാളുംസംഗതിവരത്തില്ല ॥
കുഭിരാജനുതിന്മാൻവാശ്ശതുംകൊടുത്തെന്നാൽ ।
സംഭ്രമംകൂടാതെവൻമെടിച്ചുഭക്ഷിച്ചീടും ॥
ഗംഭീരവിലൊകനഭാവവുംഭയങ്കരം ।
വമ്പനാംപുരുഷന്റെഭാവമിങ്ങിനെവെണ്ടു ॥
തന്നുടെവിദ്യകൊണ്ടുംതന്നുടെശൌൎയ്യംകൊണ്ടും ।
തന്നുദരത്തെപൂരിക്കുന്നപന്മഹാധന്യൻ ॥
ശ്വാവിനെപൊലെകിഴിഞ്ഞാശ്രയിച്ചുണ്ണുന്നവൻ ।
കെവലംകൃമിപ്രായമെന്നതെചൊല്വാനുള്ളു ॥
വിക്രമംകൊണ്ടുംവിജ്ഞാനാദികൾകൊണ്ടുപത്തു ।
ദിക്കുകൾവെളുപ്പിക്കുംകീൎത്തിധാവള്യത്തൊടെ ॥
യാതൊരുപുമാന്മഹാമാനിയായിജീവിക്കുന്നു ।
നീതിമാനവൻജീവജീവനെന്നുരചെയ്യാം ॥
മറ്റുള്ളമഹാമൂഢൻകൊറ്റിന്നുമാത്രംകൊള്ളാം ।
മുറ്റുമീഗുണമൊന്നുംപറ്റാതെജീവിക്കുന്നൊൻ ॥
പെറ്റമാതാവിനുള്ളയൌവനമാകുംവൃക്ഷം ।
പറ്റഖണ്ഡിപ്പാനൊരുകൊടാലിതന്നെയവൻ ॥
ആരാനുംബെലിയിട്ടുകൈക്കൊട്ടുകേൾക്കുന്നെരം ।
പാരാതെപറന്നുടൻചെന്നങ്ങുപിണ്ഡംകൊത്തി ॥
തിന്നുകൊണ്ടിരിക്കുന്നകാകനുംജീവിക്കുന്നു ।
എന്നതുപൊലെമഹാമന്ദനുംജീവിക്കുന്നു ॥
സ്വല്പബുദ്ധിയായുള്ളമാനുഷന്മഹാദീനൻ ।
സ്വല്പലാഭത്തെകൊണ്ടുതൽക്ഷണംപ്രസാദിക്കും ॥
അല്പമാംജലാധാരമ്പൂരിപ്പാന്മഴത്തുള്ളി ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/19&oldid=180809" എന്ന താളിൽനിന്ന് ശേഖരിച്ചത്