താൾ:CiXIV46b.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധ 181 ധ

ദ്വൈധീഭാവം, ദ്വൈതിക ഭാ
വം (ദ്വിധാ, ഇരുപുറത്തു, ഇരുഭാഗ
ത്തു) ഒന്നിൽ കൂടാത്ത ഭാവം, വെറു
തെ നില്ക്ക, ഉദാസീനം; Indifference,
neutrality.

ധരണി (ധരിക്ക,) ഭൂമി; The
earth.

ധരിപ്പിക്ക, ഉണൎത്തുക, ഗ്രഹി
പ്പിക്ക; To inform, to instruct.

ധാത്രി, ഭൂമി; The earth.

ധാൎമ്മികൻ, ധൎമ്മമുള്ളവൻ; A
virtuous, piousman—a charitable man.

ധാവള്യം, (ധവളം), വെണ്മ,
Whiteness, വെളുത്ത white.

ധിക്കാരം (ധിൿ, fie! woe), നി
ന്ദ; Insult, contempt.

ധീ, ബുദ്ധി; Intellect, understan-
ding.

ധീമാൻ (ധീ) ബുദ്ധിയുള്ളവൻ;
A sensible, intelligent man.

ധീരൻ (ധീ), കരുത്തുള്ളവൻ;
A bold, firm man, ബുദ്ധിമാൻ, a
wise man.

ധൂമം (ധു), പുക; Smoke.

ധൂമകേതു, കൊള്ളിമീൻ; A
falling star, വാല്മീൻ a comet, ഉല്ക്ക,
a meteor.

ധുൎത്തൻ (ധൂർ), ചതിയൻ; A
cheat, താന്തോന്നി a conceited,
head-strong person.

ധൂൎത്തു, വഞ്ചന; Craftiness.

ധൂളി, നെരിയ പൊടി; Dust,

അരിഷ്ടതയുള്ള സ്ത്രീ a wretched
woman, ചൂളച്ചി a strumpet.

ധൂളിക്ക, പൊടി ആക്ക; To pow-
der, കിളറുക to rise as dust, ചിത
റിക്ക to disperse.

ധൃഷ്ടൻ (ധൃഷ}, ധീരൻ, നാ
ണം കെട്ടവൻ; An impudent,
shameless man.

ധ്വനി,ധ്വാനം ഒച്ച; Sound,
noise.

ധ്വംസനം, ധ്വംസം, മുടി
വു; Destruction, ചാവു dying.

ധ്വംസിക്ക, മുടിക്ക; To des-
troy.

ധ്വാംക്ഷം, കാക്ക; A. crow,
നീൎക്കാക്ക കൊക്ക ഇത്യാദി crane, gull
etc.

നകുലം, കീരി; The mungoose.

നക്രം, മുതല; A crocodile.

നദീജലം (നദി, പുഴ), പുഴവെ
ള്ളം; River-water.

നന്ദനൻ (നന്ദിക്ക, സുഖിക്ക),
മകൻ; A son.

നന്ദി, ആനന്ദം, സുഖം; Happi-
ness, കാള a bull; നന്ദിസമ്പൎക്കം,
കാളയൊടുള്ള ചേൎച്ച company with
the bull.

നയം, തക്കം; Propriety, നാഗ
രികം politeness, urbanity, പ്രമാണം
law, നടത്തൽ guiding, directing.

നരൻ (നൃ), ആൺ; A man,
ദൃ: നരേന്ദ്രൻ, രാജാവു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/185&oldid=181107" എന്ന താളിൽനിന്ന് ശേഖരിച്ചത്