താൾ:CiXIV46b.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജ—ത 177 ത

ജാരൻ, ജാരകൻ, കള്ള പുരുഷ
ൻ, പുലയാടി; A paramour, an
adulterer.

ജീവജീവൻ, ഉള്ളവണ്ണമുള്ള
ജിവൻ; Life's reality.

ജീവാത്മാവു, Individual exis-
tence, a living soul, vitality ദൈവ
ത്തിൽനിന്നു അവന്നവന്നു കിട്ടി അ
വനവന്റെ ജിവന്നു ആധാരമാകുന്ന
ആത്മാവു

ജൃംഭിക്ക, കോട്ടുവായിടുക;
Gaping, yawning, വിടരുക to open,
expand.

ജ്യാ, ഞാൺ; Bowstring, ഭൂമി
the earth.

ഝടിതി, വെഗം; Speedily, പൊ
ടുന്നനവെ suddenly.

ടിട്ടിഭം, കുളക്കോഴി; A lapwing
(Parra jacana).

**തടസ്ഥൻ, (തട, തടവു, സ്ഥ
ൻ), ഒന്നിൽ കൂടാത്തവൻ; An in-
different man നടുവൻ, മൂന്നാമൻ a
mediator, arbitrator, umpire † മുട
ക്കുന്നവൻ, വിരൊധി opponent.

തടാകം, തഡാകം, താമരയുള്ള
കുളം, പൊയ്ക; A tank, pond etc
with Lotos.

**തണ്ടുതപ്പി, (തണ്ടു, ഗൎവ്വം),
പൊങ്ങച്ചക്കാരൻ, മോടിക്കാരൻ;

A proud, ostentatious, impudent
person.

തൽ, ആ, അതു; That, it തദ്ധ
നങ്ങൾ, തദ്ദിശി, ആധനങ്ങൾ, ആ
ദിക്കു, ചിലപ്പൊൾ തൻ, തന്റെ എ
ന്ന അൎത്ഥം കൂടും: തൽക്കുലം, തന്റെ
കുലം.

തൽപരൻ, നോക്കമുള്ളവൻ;
Intent upon.

തൽക്ഷണം, ആ നിമിഷത്തി
ൽ; That moment ഉടനെ instantly.

തത്ര, അവിടെ; There അതിങ്കൽ
therein.

തത്വം, സത്യം; Truth, reality
വസ്തുക്കളുടെ തനതുവക the essen-
tial properties of any thing.

തഥാ, ഇങ്ങിനെ, അങ്ങിനെ;
So thus; യഥാ...തഥാ എങ്ങനെ
യൊ . . . അങ്ങിനെ.

തഥാവിധൻ, (തഥാ), ഇങ്ങി
നെത്തവൻ, അങ്ങനെത്തവൻ;
Such a person.

തദനു, പിന്നെ, പിൻ; Then,
after that.

തദാ, അപ്പൊൾ; Then.

തദ്വിധൻ, (തൽ), നടിക്കുന്ന
വൻ; A hypocrite.

തനയൻ, (തനു), മകൻ; A son.

തനു, ശരീരം, ദേഹം; The
body.

തനൂജൻ, തനുജൻ (തനു,ജൻ),
മകൻ; Son.

തന്തുവായൻ ചാലിയാൻ, നെ
യ്ത്തുകാരൻ; A weaver.


23

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/181&oldid=181103" എന്ന താളിൽനിന്ന് ശേഖരിച്ചത്