താൾ:CiXIV46b.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ച—ജ 176 ജ

† ചാലിയൻ, ** കൈക്കോളൻ
നെയ്തുകാരൻ; A weaver.

* ചിക്കെന്നെ, ചിക്കനെ, പൊടു
ന്നനവെ; Quickly നിൎണ്ണയത്തോടു
resolutely.

ത. ചിതം (ഉചിതം), യൊഗ്യത ത
ക്കം; Fitness, propriety തക്ക fit,
decent, favourable.

ചിരം, നെടുങ്കാലം, വളരെ കാ
ലം; A long time, length of time.

* ചെമ്മെ, തക്കവണ്ണം; As is
convenient, proper, meat—well.

* ചെറ്റു, (ചിറു), അല്പം; Little,
short.

ചേടി, ദാസി, വേലകാരി;
A female servant.

ചേട്ടക്കാരൻ, ** മാറാട്ടുകാരൻ
തിരിപ്പുകാരൻ †; An evilminded,
tricking person.

ചേഷ്ടിതം, (ചെഷ്ട, യത്നം),
പ്രവൃത്തി; Doing, dealing, act.

* ചോടു, ചുവടു, അടി; The foot,
a foot-mark.

ചോരൻ, കള്ളൻ; A thief,
robber.

* ചോററി, ചുഴററി; A fan.

ഛത്രം, കുട, കൊറ്റക്കുട; An
umbrella.

ഛിദ്രിക്ക, അഴിഞ്ഞുപൊക; To
miscarry.

ജഗൽ, ലൊകം; Thu world,
universe ജഗതി, ലോകത്തിൽ

ജഠരം, വയറു; The Stomach,
belly.

ജനകൻ, അപ്പൻ; The father.

ജനനി, അമ്മ; The mother.

ജൻ, ജനിച്ചവൻ, പിറന്നവൻ;
One, who has been born.

ജം, ജനിച്ചിട്ടുള്ളതു; Spring from.

ജംബുകൻ, കുറുക്കൻ; A fox.

ജലചരൻ, (ജലം, വെള്ളം,
ചരിക്ക), മീൻ A fish.

ജലാധാരം, (ആധാരം),
ജലാശയം (ആശയം, ഇരിപ്പു,

ആഴമുള്ള Tank, pont, any
കുളം,പൊയ്ക,ചിറ reservoir

ജല്പിക്ക, കൊഞ്ചുക; To prattle
as a child, ചിലെക്ക, നൊടിയുക
to chatter, to talk nonsense.

ജളകുമതി, (ജളം, മടിവുള്ള, കുമ
തി, ദുശ്ശീലൻ), പെരുമുട്ടാളൻ; A
stupid, obstinate, silly person, an
idiot.

ജളത, (ജിളം), മുട്ടാളത്വം, മുട്ടാൾ
പോക്കു; stupidity, obstinacy.

ജളൻ, മുട്ടാൾ, പൊണ്ണൻ; A
dull person, an idiot.

ജാതം, (ജനിക്ക), ജനിച്ച, ഉണ്ടാ
യ, സാധിച്ച, കിട്ടിയ; Born, arisen
ജാത സന്തൊഷം, പൂൎണ്ണ സന്തൊ
ഷം.

ജാത്യം, (ജനിക്ക) പിറവിയാലു
ള്ളതു, സ്വാഭാവികമായതു; Natural,
born with.

ജായ, ഭാൎയ്യ, കെട്ടിയവൾ; A
wife.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/180&oldid=181102" എന്ന താളിൽനിന്ന് ശേഖരിച്ചത്