താൾ:CiXIV46b.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

14 പ്രഥമ തന്ത്രം.

ആതുരന്മാരാംബഹുജന്തുക്കൾജീവിക്കുന്നു ॥
അപ്പുമാനത്രെഭൂമൌകെവലംജീവിക്കുന്നു ।
സല്പുമാനവന്തന്നെസാധുതാനവന്തന്നെ ॥
തക്കത്തിൽതന്റെഭുക്തിമാത്രമെവെണ്ടുവെങ്കിൽ ।
പക്കത്തിൽചൊറുന്തിന്നുകൊവില്ക്കൽപാൎക്കെണമൊ ॥
പൊക്കത്തിൽപറക്കുന്നപരന്തുംകിളികളും ।
ഒക്കവെതന്നെത്തന്നെപൊറ്റിരക്ഷിക്കുന്നില്ലെ ॥
അക്കണക്കുള്ള ജനംചത്താലുംജീവിച്ചാലും।
മിക്കതുമന്വെഷണമാൎക്കാനുമുണ്ടൊജ്യെഷ്ഠ॥
ഒക്കവെനിരൂപിച്ചാൽഭൂപതിസെവകൊണ്ടു ।
തൽക്കുലത്രാണന്തന്നെസാദ്ധ്യമെന്നറിഞ്ഞാലും ॥
തന്നുടെബലത്തിനുംപൌരുഷത്തിനുതാഴ്ച ।
വന്നുപൊകാതെതന്നെവല്ലതുംസാധിക്കെണം ॥
ഭുക്തിമാത്രമെയല്ലമാനികൾ്ക്കഭിപ്രായം ।
ശക്തികാട്ടെണമെന്നെയെവൎക്കുംതൃപ്തിയുള്ളു ॥
ഗൊക്കടെശവന്തിന്മാനാഗ്രഹിച്ചടുക്കുന്ന ।
ശ്വാക്കളുന്തമ്മിൽതമ്മിൽകുരച്ചുംകലഹിച്ചും ॥
തരിമാംസവുമില്ലഞരമ്പുമില്ലനല്ലൊർ ।
ഇരിമ്പുകണ്ടംപൊലുള്ളസ്ഥിമെൽപിടിപെട്ടു ॥
കരിമ്പിൻചണ്ടിപൊലെകടിച്ചുംകാൎന്നുന്തമ്മിൽ ।
ഉരമ്പിഘൊഷിക്കന്യെകുക്ഷിപൂരണന്നാസ്തി ॥
തനിച്ചസിംഹങ്ങൾക്കുതന്നുടെമുമ്പിൽവരും ।
തടിച്ചക്രൊഷ്ടാക്കളെവധിപ്പാന്മൊഹമില്ല ॥
മദിച്ചകുലയാനകൊമ്പനൊടമർചെയ്തു ।
വധിച്ചുകടുഞ്ചൊരകുടിച്ചെതൃപ്തിയുള്ളു ॥
എന്നതുകൊണ്ടുചൊന്നെന്തന്നുടെബലങ്കാട്ടാം ।
ധന്യരാകുന്നൊരന്നംഭക്ഷിപ്പാൻചിതംപൊരാ ॥
പട്ടിയങ്ങുരുളയുംകൊണ്ടുചെല്ലുമ്പൊളവൻ ।
കാട്ടുന്നഗൊഷ്ടികണ്ടാലെത്രയുംചിരിയാകും ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/18&oldid=180808" എന്ന താളിൽനിന്ന് ശേഖരിച്ചത്