താൾ:CiXIV46b.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 13

മൎക്കടക്കൂട്ടംപലദിക്കിന്നുചാടിച്ചാടി ।
തക്കത്തിൽതത്രവന്നുനിറഞ്ഞുദെവാലയെ ॥
ആയതിലൊരുമരഞ്ചാടിതാൻചാടിച്ചെന്നു ।
അൎദ്ധമിൎന്നിരിക്കുന്നദാരുവിന്മുകളെറി ॥
രണ്ടുഭാഗത്തുകാലുംകുത്തിവാൽപൊക്കിക്കരം ।
കൊണ്ടുടൻകുറ്റികുലുക്കീടുവാനാരംഭിച്ചു ॥
അന്നെരമ്മരത്തിന്റെ‌വിള്ളലിൽകുരങ്ങിന്റെ ।
അണ്ഡവുമകപ്പെട്ടുപൊണ്ണനുംബൊധിച്ചീല ॥
തട്ടിയങ്ങെല്പിച്ചൊരുകുറ്റിമെൽബലമൊക്കെ ।
കാട്ടിയക്കുരങ്ങച്ചൻകുറ്റിയെവിടുത്തപ്പൊൾ ॥
ദാരുഭാഗങ്ങൾതമ്മിൽചെൎന്നിട്ടുകവിയുടെ ।
സാരമാമണ്ഡംപൊട്ടിച്ചതെഞ്ഞുതാനുഞ്ചത്തു ॥
തങ്ങൾക്കുഫലമില്ലാതുള്ളതുപ്രവൃത്തിച്ചാൽ ।
ഭംഗമെവരുമെന്നുസൎവ്വരുംബൊധിക്കെണം ॥
എന്തിനുവൃഥാതനിക്കാവശ്യമില്ലാത്തതു ।
ചിന്തിച്ചുമനഃക്ലെശംചെയ്യുന്നുസഹൊദര ॥
ഒട്ടെടംഭുജിച്ചുനാമിട്ടെച്ചുപൊന്നീലയൊ ।
പുഷ്ടമായൊരുമാംസമായതുതിന്മാൻപൊക ॥
എന്നതുകെട്ടുപറഞ്ഞീടിനാൻദമനകൻ ।
നന്നിതുമഹാമതെതന്നുടെരാജശെവ ॥
ഭൊജനംമൊഹിച്ചൊതാനിങ്ങിനെവനാന്തരെ ।
രാജമന്ത്രിയെന്നൊരുപെരൊടെനടക്കുന്നു ॥
തന്നുടെബന്ധുക്കളെസന്തതംരക്ഷിപ്പാനും ।
തന്നുടെശത്രുക്കളെയൊക്കെവെശിക്ഷിപ്പാനും ॥
ഉന്നതിവരെണമെന്നാഗ്രഹിച്ചല്ലൊലൊക ।
മന്നവന്മാരെചെന്നുമാനുഷർശെവിക്കുന്നു ॥
തന്നുടെജഠരത്തെപൂരിക്കെവെണ്ടുവെങ്കിൽ ।
അന്യവസ്തുക്കൾപലതുണ്ടല്ലൊഎളുപ്പത്തിൽ ॥
യാതൊരുപുമാനിഹജീവിച്ചുവസിക്കുമ്പൊൾ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/17&oldid=180807" എന്ന താളിൽനിന്ന് ശേഖരിച്ചത്