താൾ:CiXIV46b.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

12 പ്രഥമ തന്ത്രം.

കെവലമിടിപൊലെകെട്ടപ്പൊൾഭയപ്പെട്ടു ॥
തത്രവന്നിതുമഹാമന്ത്രിയാംക്രൊഷ്ടാവിന്റെ ।
പുത്രന്മാരിരുവരുണ്ടെത്രയും സമൎത്ഥന്മാർ ॥
അഗ്രജൻകരടകൻസൊദരൻദമനകൻ ।
വ്യഗ്രമെന്നിയെഅവർതങ്ങളിലുരചെയ്തു ॥
സൊദരൻദമനകൻചൊദിച്ചു പതുക്കവെ ।
സാദരംസൂക്ഷിച്ചാലുമഗ്രജമഹാത്മാവെ ॥
നമ്മുടെസ്വാമിക്കിപ്പൊളെന്തൊരുഭയമുള്ളിൽ ।
ദുൎമ്മദംവിട്ടുപാരംദീനനായ്മെവീടുന്നു ॥
ചൊല്ലിനാനതുനെരമഗ്രജൻകരടകൻ ।
വല്ലതുമാകട്ടെങ്കിൽകാൎയ്യമില്ലതുകൊണ്ടു ॥
കാൎയ്യമില്ലാതവസ്തൂചിന്തിച്ചുപ്രവൃത്തിച്ചാൽ ।
കാരണംകൂടാതുള്ളൊരനൎത്ഥംഭവിച്ചീടും ॥
പണ്ടൊരുകുരങ്ങച്ചൻപാഴിലുള്ളാരംഭത്തെ ।
കൊണ്ടുടൻതരങ്കെട്ടുചത്തതുകെട്ടിട്ടില്ലെ ॥
ഞാനതുജ്യെഷ്ഠകെട്ടിട്ടില്ലെന്നുസഹൊദരൻ ।
വാനരാപായംകെട്ടുകൊൾ്കെന്നുകരടകൻ ॥

൩ . വാനരാപായം.

വമ്പനാമൊരുനൃപന്തന്നുടെനാട്ടിൽനല്ലൊർ ।
അമ്പലംകെടുവന്നുകൂടവുംകൂടെവീണു ॥
ആയതുപണിചെയ്വാനാശാരിപ്പരിഷകൾ ।
ആയതമ്മഹാമരംകാമരംവെച്ചുകാട്ടിൽ ॥
ൟൎച്ചയുന്തുടൎന്നുകൊണ്ടാണികൾപൊടിപ്പൊടി ।
താഴ്ചകൂടാതെപാതിപിളൎന്നനിൎത്തിക്കൊണ്ടു ॥
ഭക്ഷണത്തിന്നുകാലമാകയാൽപണിചെയ്യും ।
തക്ഷകപ്പരിഷകൾഗ്രാമത്തിൽപൊയനെരം ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/16&oldid=180805" എന്ന താളിൽനിന്ന് ശേഖരിച്ചത്