താൾ:CiXIV46b.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഞ്ചമ തന്ത്രം. 155

സ്നാനത്തിനായിപുറപ്പെട്ടുമെല്ലവെ ॥
പുത്രനെസൂക്ഷിച്ചുതത്രപാൎത്തീടുവാൻ ।
ഭൎത്താവിനെപ്പറഞ്ഞാക്കിഗമിച്ചിതു ॥
അന്നെരമാശുരാജാവിന്റെദൂതനും ।
വന്നുഗൃഹസ്ഥദ്വിജനൊടുചൊല്ലിനാൻ ॥
ഇന്നങ്ങമാവാസ്യകാൽകഴുകിഭുജി ।
ക്കുന്നവൎക്കീരണ്ടുരൂപാപ്രതിഗ്രഹം ॥
വെക്കുംവരെണമെന്നിങ്ങിനെതമ്പുരാൻ ।
തൃക്കൺമുനകൊണ്ടുകല്പിച്ചയച്ചുമാം ॥
ഇതിനൃപതിഭടനുടയവചനമതുകെട്ടുടൻ ।
ഇഷ്ടനാംപുത്രനെകാത്തുവാണീടുവാൻ ॥
എത്രയുംവിശ്വാസമുള്ളൊരുകീരിയെ ।
തത്രപാൎപ്പിച്ചുഗമിച്ചുമഹീസുരൻ ॥
ഉണ്ണിയെനൊക്കിസ്സമീപെനകുലവും ।
കണ്ണടക്കാതങ്ങുപാൎക്കുംദശാന്തരെ ॥
ശിശുവിനുടെനികടഭുവിവലിയൊരുഭുജംഗമം ।
ശീഘ്രംവരുന്നതുകണ്ടൊരുകീരിയും ॥
സത്വരംചെന്നുടൻനാലഞ്ചുഖണ്ഡിച്ചു ।
രക്തവുംമെയ്യിലണിഞ്ഞുപാൎത്തീടിനാൻ ॥
ശ്രാദ്ധംകഴിഞ്ഞുവരുന്നൊരുവിപ്രന്റെ ।
കാൽത്തളർചെന്നുവണങ്ങിനകുലവും ॥
കീരിതന്മെനിയിൽചൊരകണ്ടപ്പൊഴെ ।
പാരംകയൎത്തുവിചാരമില്ലാത്തവൻ ॥
അതിചപലമതിനകുലമഹഹമമപുത്രന്റെ ।
അംഗംമുറിച്ചുഭുജിച്ചുമഹാശഠൻ ॥
എന്നുകല്പിച്ചുതടികൊണ്ടടിച്ചാശു ।
കൊന്നാനസംപ്രെക്ഷ്യകാരീനകുലത്തെ ॥
ചെന്നങ്ങകംപുക്കുനൊക്കുന്നനെരത്തു ।
നന്ദനൻകൈകാൽകുടഞ്ഞുക്രീഡിക്കുന്നു ॥

20*

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/159&oldid=181078" എന്ന താളിൽനിന്ന് ശേഖരിച്ചത്