താൾ:CiXIV46b.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഞ്ചമ തന്ത്രം. 153

ഉഭയകുലശുഭകരണനിപുണനൊരുനന്ദനൻ ।
ഊനംവരാതെജനിക്കുംനമുക്കെടൊ ॥
അന്തണസ്ത്രീയുംപറഞ്ഞുമനൊരഥം ।
സന്തതിക്കാകാസദാനന്ദഭൂസുര ॥
ഉപരിവരുമധികതരവിഭവശതമാഗ്രഹി ।
ച്ചുക്തിഘൊഷിക്കുന്നദുൎമ്മൊഹിപൂരുഷൻ ॥
സൊമശൎമ്മന്റെപിതാവിനെപ്പൊലവൻ ।
ഭൂമിയിൽഖെദിച്ചുമെവുമാറായ്‌വരും ॥
കഥയമമകമലമുഖികഥമിതിമഹീസുരൻ ।
കാൎമ്മുകിൽവെണികഥിച്ചുതുടങ്ങിനാൾ ॥

൨. മനൊ രാജ്യം ഏറത്തുടങ്ങരുതു.

പണ്ടൊരുഭൂസുരബ്രഹ്മചാരീസുഖം ।
പൂണ്ടൊരുവിപ്രന്റെമന്ദിരംപുക്കാൻ ॥
ശ്രാദ്ധംഭുജിച്ചുമലൎപ്പൊടിദക്ഷിണാ ।
മാത്രംലഭിച്ചുമൺപാത്രത്തിലാക്കിനാൻ ॥
തവിടുപൊടിവടിവിനൊടുഘടമതിൽനിറെച്ചുടൻ ।
താനെതലയിൽചുമന്നുനടന്നിതു ॥
മാൎഗ്ഗെമനൊരാജ്യമൊരൊന്നുചിന്തിച്ചു ।
മാണവൻമെല്ലെനടന്നുതുടങ്ങിനാൻ ॥
ആപണെചെന്നുമലൎപ്പൊടിവിറ്റുപെ ।
ണ്ണാടിനെമെടിച്ചുകൊണ്ടുപൊയങ്ങുഞാൻ ॥
സരസതൃണസലിലമിവസതതമപിനല്കിഞാൻ ।
സാദരംനന്നായിവളൎത്തുകൊണ്ടീടുവൻ ॥
സംവത്സരത്തിലീരണ്ടുശിശുക്കളെ ।
സംഭവിപ്പിക്കുമിപ്പെണ്ണാടുമിങ്ങിനെ ॥
ആട്ടിങ്കിടാങ്ങളെവിറ്റുപശുവിനെ ।
പാട്ടിൽനമുക്കൊന്നുമെടിക്കണംദൃഢം ॥

20

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/157&oldid=181062" എന്ന താളിൽനിന്ന് ശേഖരിച്ചത്