താൾ:CiXIV46b.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

152

പഞ്ചമതന്ത്രമാം അസം‌ പ്രെക്ഷ്യ കാരിത്വം.

൧. അന്തണ ശ്രെഷ്ഠനു കീരി മൂലം യഥാ.

ശാരികപ്പൈതലെപഞ്ചമതന്ത്രവും ।
പാരാതെചൊല്കനീപാരമുണ്ടൊഗ്രഹം ॥
ചതുരതരമധുരമൊഴികിളിമകളുമാദരാൽ ।
ചൊന്നാളസംപ്രെക്ഷ്യകരിത്വതന്ത്രവും ॥
സൊമശൎമ്മാദ്വിജൻഭൂപാലപുത്രരൊ ।
ടാമൊദമൊടെപറഞ്ഞുതുടങ്ങിനാൻ ॥
യാതൊരുപൂരുഷന്തത്വംഗ്രഹിക്കാതെ ।
ജാതരൊഷംപ്രവൃത്തിക്കുന്നുഭൂതലെ ॥
അവനുപുനരുപരിവരുമനവധിപരിതാപവും ।
അന്തണെശ്രെഷ്ഠനുകീരിമൂലം‌യഥാ ॥
അക്കഥാകെൾ്ക്കെണമെന്നുഭൂപാലന്റെ ।
മക്കൾചൊദിച്ചുപറഞ്ഞുമഹീസുരൻ ॥

അപരീക്ഷ്യനകൎത്തവ്യംകൎത്തവ്യംസുപരീക്ഷിതം ।
പശ്ചാൽഭവതിസന്താപൊബ്രാഹ്മണ്യാനകലാഭ്യഥാ ॥

ഗൌഡദെശെദെവശൎമ്മനെന്നത്രയും ।
പ്രൊഢനാംബ്രാഹ്മണശ്രെഷ്ഠനുണ്ടായിപൊൽ ॥
യമനിയമഗുണമുടധരണിസുരനാഥനു ।
യജ്ഞസെനാഖ്യയാംപത്നിയുംജാതയായി ॥
ഭാൎയ്യെക്കുഗൎഭംപതുക്കെതികെഞ്ഞിതു ।
ഭൎത്താവുമൊദാൽപറഞ്ഞുമനൊരഥം ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/156&oldid=181056" എന്ന താളിൽനിന്ന് ശേഖരിച്ചത്