താൾ:CiXIV46b.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

148 ചതുൎത്ഥ തന്ത്രം.

കുക്ഷിരൊഗംകൊണ്ടുപാരംവലഞ്ഞുഞാൻ ॥
ഗജരുധിരജനിതമിതികഥയതിചികിത്സകൻ ।
ഗൎദ്ദഭത്തെക്കൊന്നുതിന്നെശമംവരൂ ॥
കഴുതയുടെരുദിതമിഹവനഭുവിനമുക്കഹൊ ।
കാണ്മാനുമില്ലകെൾ്പാനുമില്ലെങ്ങുമെ ॥
വരികരികിലയിസുഭഗകഴുതയുടെമാംസത്തെ ।
വല്ലെടവുംചെന്നുകൊണ്ടുവാനീസഖെ ॥
ഹരിവരനെനിമിഷമൊടുതൊഴതഥസൃഗാലവും ।
അങ്ങാടിയിൽചെന്നുരാത്രികാലെമുദാ ॥
രജകനുടെകഴുതയൊടുരഹസിചിരമൂചിവാൻ ।
രാജസെവെക്കുമൊഹന്നിണക്കില്ലയൊ ॥
രജകനുടെവസനഭരമനവധിവഹിച്ചുനീ ।
രാപ്പകൽദുഃഖിക്കവെണ്ടെടൊരാസഭ ॥
ഭയരഹിതമിഹവരികഹരിനൃപതിസന്നിധൌ ।
ഭക്ഷണത്തിന്നെത്രസൌഖ്യംദിനെദിനെ ॥
അശനമപിവസനമപിസകലമിഹസാധിക്കും ।
അത്രമാത്രംകൈക്കലുണ്ടായ്‌വരുംക്രമാൽ ॥
അവനുടയചതിവചനമതിജളതകൊണ്ടുടൻ ।
അങ്ങിനെയെന്നുപുറപ്പെട്ടുഗൎദ്ദഭം ॥
കുടിലമതികുറുനരിയുമതിജളനെവൈകാതെ ।
കൂട്ടിച്ചുകൊണ്ടങ്ങുചെന്നുകൂപ്പീടിനാൻ ॥
അതിമുദിതഹൃദയനഥമൃഗപതിയുമാദരാൽ ।
അത്താഴമൂണിന്നുകൊള്ളാമിനിക്കിവൻ ॥
സരസതരമിതികരുതിമനസിമൃഗപുംഗവൻ ।
സന്ധ്യാനിയമംകഴിപ്പാൻഗമിച്ചിതു ॥
അതുസമയമതുലഭയതരളമതിഗൎദ്ദഭം ।
ആരുംഗ്രഹിയാതൊളിച്ചുമണ്ടീടിനാൻ ॥
കഴുതയുടെഗമനമതുവിരവൊടുഗ്രഹിക്കയാൽ ।
കണ്ഠീരവെന്ദ്രനുംകുണ്ഠിതംപൂണ്ടിതു ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/152&oldid=181051" എന്ന താളിൽനിന്ന് ശേഖരിച്ചത്