താൾ:CiXIV46b.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചതുൎത്ഥ തന്ത്രം. 147

കമനിയുടെഗദമതിനുകപിഹൃദയമൌഷധം ।
കല്പിതംമുന്നമെചൊല്ലാഞ്ഞതെന്തെടൊ ॥
വനവിടപിയുടെമുകളിൽമമഹൃദയമങ്ങുഞാൻ ।
വെച്ചെച്ചുപൊന്നുഞാനെന്തുചെയ്യാമിനി ॥
പ്രഥമമിതുകിമപിമമനഹികഥിതമെങ്കിലും ।
പ്രസ്ഥാനകാലത്തുമെന്തുചൊല്ലാഞ്ഞുനീ ॥
കപിയുടയകപടമൊഴികനിവിനൊടുകേട്ടവൻ ।
കാൎയ്യമെന്നൊൎത്തുമഹാജളഞ്ചൊല്ലിനാൻ ॥
അതിസുഭഗകപിവൃഷഭതവഹൃദയമത്തിമെൽ ।
അങ്ങുവെച്ചെച്ചുപൊന്നെങ്കിലങ്ങൊട്ടുതാൻ ॥
വിരവിനൊടുഗമനമിഹസമുചിതമയെസഖെ ।
വിക്രമാംഭൊധെതിരിച്ചുനാംപൊകെടൊ ॥
അഥസപദിപുനരപിചകടലുടെതുടെനില്ക്കും ।
അത്തിമെൽചെന്നുകരെറികപീന്ദ്രനും ॥
ബലിവദനത്സടുതിതവഹൃദയമതുകൊണ്ടുനീ ।
വന്നാലുമെന്നുരചെയ്തുജലചരൻ ॥
നിപുണമതികപിവരനുമവനൊടിദമൂചിവാൻ ।
നിന്നെകണക്കെമഹാഭൊഷനല്ലഞാൻ ॥
ഗഹനഭുവിപുനരപിചഗമനമതുകാരണം ।
ഗൎദ്ദഭത്തെപൊലെചാകയില്ലെഷഞാൻ ॥
അതുകഥയകനിവൊടിതിജലചരനുമൂചിവാൻ ।
അക്കഥകെട്ടാലുമെന്നുകപീശ്വരൻ ॥

൨. ശിവ ശിവ കിമിതി വദതി ചപല ഹൃദയൻ ഭവാൻ.

ഗഹനഭൂവിമരുവുമൊരുഗജരിപുമൃഗാധിപൻ ।
ഗൊമായുവാന്തന്റെഭൃത്യനൊടുക്തവാൻ ॥
കുരുമിമപിമമരുചിതമതിചതുരജംബുക ।

19*

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/151&oldid=181050" എന്ന താളിൽനിന്ന് ശേഖരിച്ചത്