താൾ:CiXIV46b.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 11

മുഷ്കരന്നടന്നങ്ങുമുക്കുറയിടുന്നെരം ।
ദിക്കുകൾമുഴങ്ങുന്നുജന്തുക്കൾപെടിക്കുന്നു ॥
അക്കാലമൊരുസിംഹംപിംഗലകാഖ്യന്മഹാ ।
വിക്രമിമഹാഘൊരൻവിശ്വവിശ്രുതൻവീരൻ ॥
അക്കാട്ടിന്നധിപതിവക്കാണക്കാരന്തത്ര ।
പൊക്കമെറുന്നഗിരിഗഹ്വരെമെവീടുന്നു ॥
സ്നാനവുമില്ലതത്വജ്ഞാനവുമില്ലവിഷ്ണു ।
ധ്യാനവുമില്ലവിദ്യാഭ്യാസവുമില്ലെന്നാലും ॥
വിക്രമംകൊണ്ടുവിശ്വംജയിച്ചുവിപിനത്തിൽ ।
ചക്രവൎത്തിയായ്വന്നുകെസരിപ്രവരന്താൻ ॥
ഹസ്തങ്ങൾകൊണ്ടുമഹാഹസ്തിവീരന്മാരുടെ ।
മസ്തകംകുത്തിപിളൎന്നസ്തശങ്കമാംവണ്ണം ॥
രക്തവുംപാനഞ്ചെയ്തുമുത്തുരത്നങ്ങൾനഖെ ।
കൊൎത്തുകൊണ്ടാടിച്ചാടിധൂൎത്തുകൊണ്ടൂറ്റക്കാരൻ ॥
പാൎത്തലന്തന്നിൽസിംഹംസിംഹമെന്നതുകെട്ടാൽ ।
പാൎത്ഥിവന്മാരുംകുടപെടിച്ചുവിറക്കുന്നു ॥
പാൎത്ഥിപാത്മജന്മാരെനിങ്ങൾക്കുബൊധിക്കെണം ।
കീൎത്തിയുണ്ടാവാൻഭുജവിക്രമന്തന്നെമൂലം ॥
അങ്ങിനെഗിരിഗുഹാഗൎഭത്തിൽവസിക്കുന്നു ।
പിംഗലാഖ്യനാംമഹാകെസരിവീരന്താനും ॥
ഏകദാജലംകുടിച്ചീടുവാമ്പുറപ്പെട്ടു ।
ലൊകവിശ്രുതമായയമുനാതീരെചെന്നു ॥
വെള്ളവുംകുടിച്ചുകൊണ്ടുള്ളവുംതണുപ്പിച്ചു ।
പള്ളയുംവീൎത്തുമെല്ലെപൊവാനായിപുറപ്പെട്ടു ॥
പണ്ടുകെട്ടറിവില്ലാതുള്ളൊരുശബ്ദംകെട്ടു ।
രണ്ടുചൊടിങ്ങുവാങ്ങികിഞ്ചനഭയപ്പെട്ടു ॥
മുഷ്കരനാകുന്നൊരുകൂറ്റന്റെകണ്ഠധ്വനം ।
മുക്കുറശബ്ദമെന്നുമൎത്യന്മാർചൊല്ലീടുന്നു ॥
കെസരിശ്രെഷ്ടനതുകെട്ടിട്ടുമില്ലമുന്നം ।


2*

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/15&oldid=180804" എന്ന താളിൽനിന്ന് ശേഖരിച്ചത്