താൾ:CiXIV46b.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

140 തൃതീയ തന്ത്രം.

മൂട്ടിലെവേരുവെന്തുപൊകയില്ലതുമൂലം ॥
പിന്നെയുമ്മുളച്ചുപൊങ്ങീടുന്നുമരങ്ങളും ।
എന്നതുകൊണ്ടുമതിയായിവൈരത്തിനു ॥
ശത്രുശെഷവുമഗ്നിശെഷവുമൃണശെഷം ।
ഗാത്രജംരൊഗശെഷമെന്നിവനാലുംസമം ॥
അല്പമെന്നുപെക്ഷിച്ചുപൊയിതെന്നാകിൽപിന്നെ ।
സ്വല്പകാലംകൊണ്ടതുവൎദ്ധിച്ചുബലപ്പെടും ॥
എന്നതുമൂലമുലൂകങ്ങളെസമൂഹമെ ।
ഒന്നുമെശെഷിക്കാതെസംഹരിച്ചിതുഞാനും ॥
ആപത്തുവരുന്നെരമാകുലത്വവുംവെണ്ടാ ।
സമ്പത്തുവരുന്നെരംസംപ്രഹൎഷവുംവെണ്ടാ ॥
ക്രൊധവുംദുൎബ്ബൊധവുംലൊഭവുംദുൎമ്മൊഹവും ।
രൊധവുംവിവാദവുമിവിധങ്ങളുംവെണ്ടാ ॥
സൎവ്വവുംക്ഷമിച്ചുകൊണ്ടിരുന്നുപതുക്കവെ ।
ദുൎവ്വിധംനീക്കികാലംസാധുവായ്വരുന്നെരം ॥
സൎവ്വകൎമ്മങ്ങളെല്ലാംഫലിക്കുംധീരന്മാൎക്കും ।
സൎവ്വസമ്പത്തുന്തന്റെഹസ്തത്തിൽവരുമപ്പൊൾ ॥
പ്രജ്യപൌരുഷനാകുംശ്രീരാമചന്ദ്രനഹൊ ।
രാജ്യവിഭ്രംശംവനെവാസവുംഭവിച്ചില്ലെ ॥
പഞ്ചപാണ്ഡവന്മാരുംനാടുവിട്ടരണ്യത്തിൽ ।
സഞ്ചരിച്ചഹൊബഹുസങ്കടംപ്രാപിച്ചില്ലെ ॥
നൈഷധന്നളന്താനുംദെവിയെപിരിഞ്ഞഹൊ ।
വൈഷമ്യംപലതനുഭൂതവാനായീലയൊ ॥
ദുൎഘടസ്ഥാനമവൎക്കെല്ലാൎക്കുമൊഴിഞ്ഞപ്പൊൾ ।
ഉല്ക്കടപ്രകാശവുംപ്രാഭവങ്ങളുംവന്നു. ॥
എന്നതുകൊണ്ടുമമസ്വാമിക്കുമനൎത്ഥങ്ങൾ ।
വന്നതുവഴിപൊലെയൊഴിഞ്ഞുസമസ്തവും ॥
സന്ധിവിഗ്രഹംകൊണ്ടുശത്രുസംഹാരംചെയ്തു ।
സന്ധിച്ചുസദാനന്ദംസാമ്പ്രതംസുമംഗലം ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/144&oldid=181042" എന്ന താളിൽനിന്ന് ശേഖരിച്ചത്