താൾ:CiXIV46b.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

138 തൃതീയ തന്ത്രം.

അക്കഥാകേൾ്ക്കെണമെന്നുക്തവാൻകാകാധീശൻ ।
സൽക്കരിച്ചുരചെയ്തുസാദരംചിരഞ്ജീവി ॥
ബുദ്ധിമാന്മന്ദവിനെന്നൊരുകൃഷ്ണസൎപ്പം ।
വൃത്തിക്കുലഭിയാഞ്ഞുവിശന്നുനടന്നുടൻ ॥
മുഷ്കരന്മാരായുള്ള ഭേകങ്ങൾപെരുത്തൊരു ।
പുഷ്കലഹൃദത്തിന്റെവക്കത്തുചെന്നിരുന്നു ॥
ദുഃഖവുന്നടിച്ചുകൊണ്ടെത്രയുംപരവശാൽ ।
തൽക്കയന്തന്നിലുള്ളദൎദ്ദുരക്കൂട്ടങ്ങളിൽ ॥
ജാലപാദനെന്നുള്ളഭെകങ്ങൾക്കധീശ്വരൻ ।
ചാലവെദുഃഖത്തിന്റെകാരണംചൊദിച്ചിതു ॥
കാളസൎപ്പവുംകനിഞ്ഞാസ്ഥയാപറഞ്ഞിതു ।
കെളെടൊമഹാത്മാവെണ്ഡൂകെശ്വരസഖെ ॥
വംശശുദ്ധിയുള്ളൊരുവിപ്രന്റെകുമാരനെ ।
ദംശനംചെയ്തെനഹംദൈവകല്പിതമ്മൂലം ॥
തൻപിതാവാകുംവിപ്രൻകൊപിച്ചുശപിച്ചുമാം ।
കൊല്ലിയെന്നൊരുഭുജംഗാധമദുരാത്മാവു ॥
എന്നുടെകുമാരനെദംശിക്കനിമിത്തമായി ।
നിന്നുടെഭൊജ്യങ്ങളാമ്മണ്ഡൂകവൃന്ദങ്ങളെ ॥
തന്നുടെതൊളിൽചുമന്നീടുകതവളകൾ ।
തന്നുള്ളൊരശനവുംകഴിച്ചുനടന്നാലും ॥
ഇങ്ങിനെശപിച്ചൊരുശാപത്തെനിവൃത്തിപ്പാൻ ।
തങ്ങടെമനസ്സുണ്ടെന്നാകിലെകഴിവരൂ ॥
എന്നതുകെട്ടുമണ്ഡൂകാധിപനുരചെയ്തു ।
നന്നിതുനിന്റെശാപംഞങ്ങൾ്ക്കുവരമായി ॥
ഇന്നുതൊട്ടൊരൊമണ്ഡൂകങളെവഹിക്കനീ ।
ഇക്കഴന്തന്നിൽനിന്നുമറെറാരുകഴന്തന്നിൽ ॥
വെക്കമങ്ങെടുത്തുകൊണ്ടാക്കിയാൽമതിതാനും ।
കൃഷ്ണസൎപ്പവുമ്മുദാദൎദ്ദുരങ്ങളെതിന്മാൻ ॥
തൃഷ്ണപൂണ്ടൊരൊദിനമൊരൊരൊമണ്ഡൂകത്തെ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/142&oldid=181040" എന്ന താളിൽനിന്ന് ശേഖരിച്ചത്