താൾ:CiXIV46b.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൃതീയ തന്ത്രം. 137

സന്യസിച്ചഹൊവസിച്ചീലയൊബഹുകാലം ।
ശത്രുമാൎഗ്ഗെണമദ്ധ്യെവാസമെന്നതുനൃണാം ॥
എത്രയുംപരാധീനമായതുനിരൂപിച്ചാൽ ।
ഖൾഗ്ഗധാരാഖ്യവ്രതംസാധിച്ചുപണിപ്പെട്ടു ॥
സല്ഗതിവരുത്തുന്നയൊഗിക്കുസമന്തന്നെ ।
ആസനംസ്ഥാനംയാനംഭൊജനംപാനസ്നാനം ॥
ആയതസൎവ്വംമഹാസങ്കടംശത്രുസ്ഥലെ ।
സൎവ്വദിക്കിലുംവിഷംസംഗമിപ്പിക്കുമതു ॥
സൎവ്വദാസമാധാനംചെയ്തുസുക്ഷിച്ചീടെണം ।
ഏതൊരുദുൎമ്മന്ത്രിക്കുദുൎന്നയംഭവിക്കാത്തു ॥
ഏതൊരുപുരുഷനെസ്ത്രീമദിപ്പിച്ചീടാത്തു ।
ഏതൊരുമനുഷ്യന്മാരപഥ്യംഭവിക്കയാൽ ॥
ആതുരന്മാരല്ലാതെസംഭവിക്കുന്നുവിഭൊ ।
ഏതൊരുനരന്മാൎക്കമൃത്യുസംഭവിക്കാത്തു ॥
യാതൊരുവിഷയിക്കുവിപത്തുമുണ്ടാകാത്തു ।
സാവധാനത്വംകൂടാതുള്ളവൎക്കൊരുനാളും ॥
സാദ്ധ്യമാമരിപുരെചെന്നുപോരികപൊലും ।
വൈരിയെസ്തുതിക്കെണംവൈരിയെഭജിക്കെണം ॥
വൈരിയെശിരസ്സിങ്കിൽവഹിച്ചുനടക്കെണം ।
വൈരിയെചതിക്കെണമെങ്കിലീവിധമെല്ലാം ॥
വൈകാതെചെയ്തുപൊവുവാശ്ശജാതിയെന്നാലും ।

൮. രിപുക്കളെ സ്കന്ധത്തിൽ വഹിച്ചീടാം.

പണ്ടൊരുകൃഷ്ണസൎപ്പംമണ്ഡൂകകൂട്ടങ്ങളെ ।
കണ്ഠത്തിൽവഹിച്ചുകൊണ്ടാകവെകുലചെയ്തു॥


18

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/141&oldid=181039" എന്ന താളിൽനിന്ന് ശേഖരിച്ചത്