താൾ:CiXIV46b.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

10 പ്രഥമതന്ത്രം.

ഭാരത്തെവലിച്ചുകൊണ്ടൊടുന്നകൂറ്റന്മാരിൽ ॥
സാരനാംസഞ്ജീവകന്തന്നുടെപാദന്തന്നിൽ ।
ക്രൂരമാംപാഷാണംവന്നടിച്ചുകാലുമ്പൊട്ടി ॥
പെട്ടന്നുമഹീതലെവീണപ്പൊൾവൎദ്ധമാനൻ ।
കെട്ടഴിച്ചങ്ങുവിട്ടുകാട്ടിലങ്ങൊരുദിക്കിൽ ॥
വെള്ളവുംപുല്ലുംകാട്ടിരക്ഷിപ്പാൻഭൃത്യന്മാരെ ।
ഉള്ളതിൽനാലുപെരെപാൎപ്പിച്ചുപതുക്കവെ ॥
ഒറ്റയായിചമഞ്ഞൊരുകൂറ്റനെകൊണ്ടുന്തന്റെ ।
മറ്റുള്ളഭൃത്യന്മാരെകൊണ്ടുമശ്ശകടത്തെ ॥
തെറ്റെന്നുവലിപ്പിച്ചുതല്പുരന്തന്നിൽചെന്നു ।
പറ്റിയെന്നതെവെണ്ടുപാരമാധിയുംപൂണ്ടു ॥
കാളയെരക്ഷിപ്പാനായി‌പാൎക്കുന്നഭടന്മാരും ।
കാനനംകണ്ടുപെടിച്ചൊക്കവെമാറിപ്പൊന്നു ॥
കാളയുംചത്തുപൊയെന്നുള്ളൊരിഭൊഷ്ക്കുണ്ടാക്കി ।
നീളവെനടന്നുകൊണ്ടായവർവീട്ടിൽപുക്കു॥


അരക്ഷിതംതിഷ്ഠിതിദൈവരക്ഷിതം ।
സുരക്ഷിതംദൈവഹതംവിനശ്യതി ॥
ജീവത്യനാഥൊപിവനെവിസൎജ്ജിതഃ ।
കൃതപ്രയത്നൊപിഗൃഹെനജീവതി ॥


൨ . പിംഗലന്റെ ഭയപ്പാടു.

ജീവശെഷത്തിൻപ്രഭാവംകൊണ്ടുസഞ്ജീവകൻ ।
ജീവിച്ചുപതുക്കവെപാദവുംനെരായ്‌വന്നു ॥
വെള്ളവുംനല്ലപുല്ലുംതണുപ്പുമുള്ള കാട്ടിൽ ।
വെള്ളെരുതായുള്ളവൻവെള്ളിമാമലപൊലെ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/14&oldid=180802" എന്ന താളിൽനിന്ന് ശേഖരിച്ചത്