താൾ:CiXIV46b.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൃതീയ തന്ത്രം. 127

കേട്ടുകൂടാതവാക്കാമായുധംപ്രയൊഗിച്ചാൽ ॥
കൎണ്ണങ്ങൾ്ക്കകമ്പുക്കുപുണ്ണായാലതുപിന്നെ ।
പൂൎണ്ണമായിശമിക്കയില്ലൊട്ടുനാൾചെന്നാൽപൊലും ॥
എന്നെല്ലാമുരചെയ്തുകൌശികന്നടകൊണ്ടാൻ ।
അന്നുതൊട്ടുണ്ടായൊരുവൈരമെത്രയുംഘൊരം ॥
തങ്ങളിൽകാകൊലൂകന്മാൎക്കതുശമിക്കയി ।
ല്ലിങ്ങിനെചിരഞ്ജീവിപറഞ്ഞുകൂപ്പീടിനാൻ ॥
മെഘവൎണ്ണനുമുരചെയ്തിതുമഹാത്മാവെ ।
കാകമന്ത്രീശഭവാനാകുലന്മാരായുള്ള ॥
കാകന്മാൎക്കൊരുജയംകിട്ടുവാനുപായത്തെ ।
വൈകാതെരാത്രിവരുമ്മുന്നമെചിന്തിക്കെണം ॥
ഉക്തവാൻചിരഞ്ജീവിസന്ധിവിഗ്രഹംരണ്ടും ।
യുക്തമല്ലെന്നുവന്നാൽപിന്നെനാലുണ്ടുനയം ॥
എന്നതിൽയാനംബലവാന്മാരിൽവൃഥാഫലം ।
തന്നുടെനാശംഫലമാസനംപ്രയൊഗിച്ചാൽ ॥
ആശ്രയിച്ചിട്ടുവെണംവൈരിഷ്ഠദ്വൈധീഭാവം ।
ആശ്രയന്തന്നെമുന്നംചെയ്കയെന്നെൻപക്ഷം ॥
ജീവനെത്യജിച്ചിട്ടുമാശ്രയംകൊണ്ടുകാൎയ്യം ।
കെവലംസാധിക്കുന്നെനിന്നുരാത്രിയിൽതന്നെ ॥
വഞ്ചനപ്രവരന്മാർവൈരികളുലൂകന്മാർ ।
കിഞ്ചനപ്രയാസമുണ്ടാശ്രയിപ്പാനുംവിഭൊ ॥
ഇഷ്ടിക്കുവെണ്ടിദ്വിജൻകൊണ്ടന്നമെഷത്തിനെ ।
പട്ടിയെന്നാക്കിത്തീൎത്തുദുഷ്ടന്മാർപലർകൂടി ॥
എങ്ങിനെയതെന്നുചൊദിച്ചിതുമെഘവൎണ്ണൻ ।
സംഗതിപറഞ്ഞീടാമെന്നങ്ങുചിരഞ്ജീവി ॥

൫. ചെണ്ട കൊട്ടിച്ചു നമ്മെ ക്കഷ്ട മങ്ങാടിക്കാരൻ.

നാട്ടിലെപ്പുഷ്ടിക്കിഷ്ടിചെയ്‌വതിനൊരുവിപ്രൻ ।
ആട്ടിനെകൊണ്ടുങ്കൊണ്ടുപോരുന്നമാൎഗ്ഗന്തന്നിൽ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/131&oldid=181029" എന്ന താളിൽനിന്ന് ശേഖരിച്ചത്