താൾ:CiXIV46b.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

126 തൃതീയ തന്ത്രം.

പ്രാണിഹിംസനത്തൊളമധൎമ്മമ്മറ്റൊന്നില്ല ॥
പ്രാണരക്ഷണത്തൊളംധൎമ്മവുമ്മറ്റൊന്നില്ല ।
മാതാവെപൊലെപരസ്ത്രീകളെക്കണ്ടീടെണം ॥
മാടൊടുപൊലെപരദ്രവ്യത്തെക്കല്പിക്കെണം ।
തന്നെപ്പൊൽമറ്റുള്ളൊരെക്കൂടവെകാണുന്നവൻ ॥
ധന്യപുരുഷനെന്നുചൊല്ലുന്നുമഹത്തുക്കൾ ।
ധൎമ്മമീവണ്ണംപറയുന്നൊരുമാൎജ്ജാരനെ ॥
ധൎമ്മവാനിവനെന്നുവിശ്വാസമുണ്ടാകയാൽ ।
പക്ഷിയുംശശകനുമന്തികെചെന്നനെരം ॥
തൽക്ഷണുംപിടിപെട്ടുമാൎജ്ജാരന്മഹാപാപി ।
രക്ഷണമ്മൊഹിച്ചങ്ങുചെന്നവർകളെക്കൊന്നു ॥
ഭക്ഷണംകഴിച്ചവൻപിന്നെയുന്തപഞ്ചെയ്തൻ ।
അത്തൊഴിലെല്ലാംകണ്ടുദൈവമെഅയ്യൊയെന്നു ॥
ചിത്തത്തിലുറപ്പിച്ചഞാനുമിങ്ങൊട്ടുപൊന്നു ।
എന്നതുകൊണ്ടുചൊന്നെൻ ക്ഷുദ്രനാമുലൂകത്തെ ।
മന്നവനാക്കിവെച്ചാൽഭദ്രമായ്‌വരത്തില്ല ॥
വൃദ്ധവായസത്തിന്റെവാക്കുകൾകെട്ടനെരം ।
ബദ്ധസന്തൊഷംപക്ഷിക്കൂട്ടങ്ങൾപറഞ്ഞിതു ॥
ധ്വാംക്ഷവൃദ്ധന്റെവാക്യമൊക്കവെപരമാൎത്ഥം ।
കാംക്ഷയില്ലഭിഷെകംകൌശികത്തിനെചെയ്‌വാൻ ॥
വെഗമിസ്സംഭാരങ്ങൾകൊണ്ടങ്ങുപൊയ്ക്കൊണ്ടാലും ।
യൊഗവുംപിരിഞ്ഞാലുംകൌശികനീയുംപൊക ॥
ബുദ്ധിയുംകെട്ടുവൈരമ്മുഴത്തൊരുലൂകവും ।
വൃദ്ധകാകനൊടുരചെയ്തിതുകൊപത്തൊടെ ॥
എന്തൊരുദൊഷഞ്ചെയ്തെനിന്നുഞാന്നിണക്കെടൊ ।
ചിന്തിതംകാൎയ്യമുടക്കീടുവാനെന്തുമൂലം ॥
അമ്പുകൊണ്ടുള്ളവൃണംകാലത്താൽനികന്നീടും ।
കൊമ്പുകൾകണ്ടിച്ചാലുംപാദപംകിളുൎത്തീടു ॥
കാട്ടുതീവെന്താൽവനംപിന്നെയുംതെഴുത്തീടും ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/130&oldid=181028" എന്ന താളിൽനിന്ന് ശേഖരിച്ചത്