താൾ:CiXIV46b.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

124 തൃതീയ തന്ത്രം.

ഏകദാസന്ധ്യാഗമെവന്നില്ലകപിഞ്ജലൻ ॥
ശൊകകുണ്ഠിതംപൂണ്ടുവാണുഞാൻപുലരൊളം ।
അക്കാലംകപിഞ്ജലൻപാൎക്കുന്നകോടരത്തിൽ ॥
ദീൎഘകൎണ്ണനെന്നൊരുമുയൽവന്നകംപുക്കു ।
യൊഗ്യമല്ലെടൊശശനമ്മുടെസുഹൃത്താകും ॥
ഭാഗ്യവാൻകപിഞ്ജലന്തന്നുടെഗൃഹന്തന്നിൽ ।
വന്നുനീവസിപ്പതുനിന്നുടെനിൎമ്മൎയ്യാദം ॥
എന്നുഞാൻവിരൊധിച്ചെനായവൻകൈക്കൊണ്ടില്ല ।
മൂന്നുനാലഹൊരാത്രമിങ്ങിനെകഴിഞ്ഞപ്പെൾ ॥
വന്നിതുകപിഞ്ജലൻദീൎഘകൎണ്ണനെകണ്ടു ।
ആരെടൊമമസ്ഥാനെവന്നിരുന്നതുമൂഢാ ॥
ദൂരെമാറിപ്പൊകെന്നുപറഞ്ഞുകപിഞ്ജലൻ ।
ദീൎഘകൎണ്ണനുഞ്ചൊന്നാനീദൃശസ്ഥാനങ്ങളിൽ ॥
ആൎക്കുമെഭെദമില്ലെന്നുത്തമന്മാർചൊല്ലുന്നു ।
വാപികൾതടാകങ്ങൾകൂപങ്ങൾവൃക്ഷങ്ങളും ॥
പ്രാപിക്കുന്നവൎക്കെല്ലാമാവാസസ്ഥലന്തുല്യം ।
ഞാനിതിനുടയവനെന്നുരചെയ്‌വാനൊരു ॥
സ്ഥാനിയില്ലെന്നുമനുമന്നവനുരചെയ്യു ।
മന്നവന്മാൎക്കുമറ്റുമാദൃശന്മാൎക്കുമിന്നു ॥
മാനവസ്മൃതിയല്ലാതെന്തൊരുപ്രമാണവും ।
നാലുപെർതടസ്ഥന്മാരിക്കാൎയ്യംകെട്ടാലനു ॥
കൂലമായ്പറഞ്ഞീടിലായതുഞാനും കെൾ്ക്കാം ।
ഇങ്ങവകാശമില്ലെന്നായവർവിധിച്ചെങ്കിൽ ॥
ഇങ്ങൊരുശഠതയില്ലാശുഞാൻവാങ്ങിക്കൊള്ളാം ।
എങ്കിൽനാംപൊകസഖെനല്ലൊരുവിശെഷജ്ഞൻ ॥
തങ്കലാക്കെണം കാൎയ്യമെന്തിന്നുമടിക്കുന്നു ।
ഇങ്ങിനെകപിഞ്ജലപക്ഷിയുംശശകനും ॥
തങ്ങളിലൊരുമിച്ചുതൽക്ഷണംപുറപ്പെട്ടു ।
ഞാനുമങ്ങവരുടെപിന്നാലെപുറപ്പെട്ടു ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/128&oldid=181026" എന്ന താളിൽനിന്ന് ശേഖരിച്ചത്