താൾ:CiXIV46b.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൃതീയ തന്ത്രം. 123

ആയതുകാപ്പാനെന്നെക്കല്പിച്ചുനിശാകരൻ ।
ന്യായമല്ലാതെവിഭൊദൂതന്മാർപറയുമൊ ॥
ചന്ദ്രകാസാരന്തന്നിലാനകളനവധി ।
വന്നിറങ്ങിയാൽവെള്ളമാകവെകലങ്ങിപ്പൊം ॥
എന്നതുകെട്ടുഗജശ്രെഷ്ഠനെധരിപ്പിപ്പാൻ ।
എന്നുടെസ്വാമിചന്ദ്രൻനമ്മളെനിയൊഗിച്ചു ॥
തന്നുടെഹിതന്മാൎക്കുശീതളന്നിശാകരൻ ।
തന്നുടെശത്രുക്കളെതവിപ്പിക്കയുംചെയ്യും ॥
കൈരവങ്ങൾ്ക്കുകാന്തിനല്ക്കുന്നനക്ഷത്രെശൻ ।
വൈരമുള്ളംഭൊജത്തെകുണ്ഠിതമാക്കുന്നില്ലെ ॥
എന്നതുകെട്ടുഭയപ്പെട്ടൊരുഗജശ്രെഷ്ഠൻ ।
തന്നുടെകൂട്ടക്കാരെപ്പിരിച്ചങ്ങയച്ചുടൻ ॥
താനുമശ്ശശത്തൊടുയാത്രയുംചൊല്ലിപ്പൊയാൻ ।
എന്നതകൊണ്ടുചൊന്നെൻസൽക്കുലന്മാരെനല്ലു ॥
ക്ഷുദ്രനാംപുരുഷനെവിശ്വസിച്ചവൎക്കൊട്ടും ।
ഭദ്രമായ്വകരികയില്ലെന്നതുബൊധിക്കെണം ॥
പണ്ടൊരുകപിഞ്ജലപക്ഷിയുംശശകനും ।
രണ്ടുപെർമരിച്ചുപൊൽക്ഷുദ്രവിശ്വാസമ്മൂലം ॥
ആയതെങ്ങിനെയെന്നുപക്ഷികൾചൊദ്യംചെയ്തു ।

൪. പക്ഷിയും ശശകനും അന്തികെ ചെന്ന നെരം.

വായസംപറഞ്ഞിതു ഞാനൊരുകാലമ്മുന്നം ।
കാനനന്തന്നിലൊരുവൃക്ഷത്തിൽകൂടുംകെട്ടി ॥
ദീനമെന്നിയെപലവാസരംവസിച്ചിതു ।
കോടരെകപിഞ്ജലനെന്നൊരുപക്ഷിവന്നു ॥
കൂടുമുണ്ടാക്കിതത്രവാണിയതുയഥാസുഖം ।
സൊഹമക്കപിഞ്ജലപക്ഷിയുന്തമ്മിൽപ്രാണ ॥
സ്നെഹമായ്ചമഞ്ഞിതുകൂടവെവസിക്കയാൽ ।


16*

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/127&oldid=181025" എന്ന താളിൽനിന്ന് ശേഖരിച്ചത്