താൾ:CiXIV46b.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

122 തൃതീയ തന്ത്രം.

ക്കൂട്ടത്തെപിരിച്ചയച്ചീടുകമഹാബാഹൊ ॥
അങ്ങിനെയെന്നങ്ങുരചെയ്തിതുവിജയനും ।
തുംഗനാംഗജെന്ദ്രനെപ്രാപിച്ചുവിചാരിച്ചു ॥
പ്രാണിക്കുഗജങ്ങളൊടടുത്താൽനാശംവരും ।
ഘ്രാണിക്കുംപൊലെവന്നുവധിക്കുംസൎപ്പങ്ങളും ॥
പുഞ്ചിരിയിട്ടുംകൊണ്ടുകൊല്ലിക്കുംഭൂപാലന്മാർ ।
വഞ്ചിക്കുംഖലന്മാരുംചെൎന്നുനിൽക്കവെതന്നെ ॥
വമ്പനാംകുലയാനക്കൊമ്പന്റെപിറകിലും ।
മുമ്പിലുമിടംവലംരണ്ടുഭാഗത്തിങ്കലും ॥
ചെന്നുനിൽക്കരുതൊരുനെരവുന്തന്റെപാട്ടിൽ ।
വന്നുവെന്നുള്ള ബുദ്ധിതൊന്നിയാൽനാശംവരും ॥
എന്നതുകൊണ്ടുഞാനുംപൎവ്വതമുകളെറി ।
നിന്നുകൊണ്ടിവനൊടുകല്യാണംപൃഛ്ശിക്കുന്നെൻ ॥
ഇത്തരംവിചാരിച്ചുബുദ്ധിമാൻവിജയാഖ്യൻ ।
സത്വരംഗിരിമുകളെറിനിന്നുരചെയ്താൻ ॥
നാഗരാജാവിന്നുന്തന്മന്ത്രിമാതംഗങ്ങൾ്ക്കും ।
സ്വാഗതംഭവിക്കുന്നൊഭൊഗസൌഖ്യവുമെല്ലാം ॥
രൊഗങ്ങൾകാൎയ്യക്ഷയമിത്യാദിദുഃഖത്തൊടു ।
യൊഗമെന്നിയെവനെവാണരുളുന്നീലയൊ ॥
എന്നതുകെട്ടുഗജശ്രെഷ്ഠനുംകൂട്ടക്കാരും ।
എന്തൊരുമഹത്ഭുതമാരുവാൻപറയുന്നു ॥
ഇങ്ങിനെവിചാരിച്ചു മെല്പെട്ടുനൊക്കുന്നെരം ।
അങ്ങിരുന്നുരചെയ്തുസാദരംവിജയനും ॥
താരകാധിപനാകുംചന്ദ്രനാംഭഗവാന്റെ ।
ചാരനാമൊരുശശംഞാനെന്നുധരിച്ചാലും ॥
നമ്മുടെകുലന്തന്നിൽശ്രെഷ്ഠനാമൊരുമുയൽ ।
ചന്ദ്രനെസ്സെവിച്ചല്ലൊമെവുന്നുസദാകാലം ॥
ചന്ദ്രനിജ്ജനങ്ങൾ്ക്കുനിത്യസൌഖ്യത്തിനായി ।
ചന്ദ്രകാസാരംഭൂമൌനിൎമ്മിച്ചുമനൊഹരം ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/126&oldid=181024" എന്ന താളിൽനിന്ന് ശേഖരിച്ചത്