താൾ:CiXIV46b.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൃതിയ തന്ത്രം. 121

ഏതൊരുദിക്കിൽജലമുള്ളതെന്നന്വെഷിപ്പാൻ ।
ദൂതരെകല്പിച്ചയച്ചീടുകവെണംസ്വാമിൻ ॥
എന്നതുകെട്ടുഗജശ്രെഷ്ഠനുംവനെവനെ ।
ചെന്നങ്ങുവിചാരിപ്പാൻദൂതരെനിയൊഗിച്ചു ॥
ആയതിലൊരുദൂതൻവന്നുനിന്നറിയിച്ചു ।
തൊയപൂൎണ്ണയാമൊരുവാപിയുണ്ടൊരുദിക്കിൽ ॥
ചന്ദ്രകാസരസ്സെന്നുനാമവുംകെട്ടെനതിൽ ।
സാന്ദ്രശീതളംജലംനിൎമ്മലന്നിരന്തരം ॥
അത്രനിന്നൊരുകാതംമാത്രമെവഴിയുള്ളു ।
തത്രചെന്നംബുക്രീഡാസ്നാനപാനങ്ങൾസുഖം ॥
എന്നതുകെട്ടുഗജരാജനുംവൃന്ദങ്ങളും ।
നന്ദിപൂണ്ടവിടെക്കുസത്വരംപുറപ്പെട്ടു ॥
ചന്ദ്രകാസരസ്സിന്റെതീരത്തുവസിക്കുന്ന ।
സുന്ദരശശങ്ങടെവൃന്ദമുണ്ടനവധി ॥
ദന്തിയൂഥങ്ങൾചെന്നുചവിട്ടിശശങ്ങടെ ।
പങ്ക്തിയെപ്പാടെകൊന്നുതുടങ്ങിമാൎഗ്ഗങ്ങളിൽ ॥
അന്നെരംശശങ്ങൾ്ക്കുനാഥനാംശിലീമുഖൻ ।
തന്നുടെകാൎയ്യക്കാരെവരുത്തിവിചാരിച്ചു ॥
നമ്മുടെസരസ്തടെവാരണക്കൂട്ടംവന്നു ।
നമ്മുടെപ്രജകളെച്ചവിട്ടിക്കൊന്നീടുന്നു ॥
എന്തൊരുമാൎഗ്ഗംവെണ്ടുദന്തിവൃന്ദത്തെനീക്കാൻ ।
എന്നതുചിന്തിക്കെണമെന്നുള്ളമൊഴികേട്ടു ॥
ചിന്തിച്ചുവിജയനെന്നുള്ളൊരുശശാമാത്യൻ ।
ദന്തിരാജനെക്കൊണ്ടുകൂട്ടത്തെപിരിപ്പിക്കാം ॥
ചന്ദ്രകാസാരന്തന്നിൽവന്നിറങ്ങീടുമ്മുമ്പെ ।
ചെന്നുഞാൻഗജെന്ദ്രനെപ്പറഞ്ഞുനിൎത്തീടുന്നെൻ ॥
തുഷ്ടനാംശിലീമുഖൻചൊല്ലിനാൻവിജനെ ।
ന്നെട്ടുദിക്കിലുംപുകൾപൊങ്ങിനമുയൽഭവാൻ ॥
ഒട്ടുമെകാലക്ഷെപംകൂടാതെചെന്നുഗജ ।


16

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/125&oldid=181023" എന്ന താളിൽനിന്ന് ശേഖരിച്ചത്