താൾ:CiXIV46b.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

8

പ്രഥമതന്ത്രമാമ്മിത്രഭെദം

൧. സഞ്ജീവകന്റെ യാത്ര.

എങ്കിലൊപണ്ടുമഹാസിംഹവുംവൃഷഭവും ।
തങ്ങളിൽചെൎന്നുമഹാസ്നെഹമായിവാഴുംകാലം ॥
ഏഷണിക്കാരനെകൻജംബുകൻചെന്നുകൂടി ।
ദൂഷണംപറഞ്ഞവർതങ്ങളിൽഭെദിപ്പിച്ചു ॥
ധൃഷ്ടനാംക്രൊഷ്ടാവിനെജംബുകനെന്നുചൊല്ലും ।
സ്പഷ്ടമാക്കെണമെങ്കിലായവൻകുറിനരി ॥
അക്കഥാവിശെഷത്തെവിസ്തരിച്ചുരചെയ്തു ।
കെൾക്കെണമെന്നുനൃപനന്ദനന്മാരുഞ്ചൊന്നാർ ॥
ഉണ്ടുപൊൽമഹീതലെമിഹിളാരൂപ്യമെന്നു ।
പണ്ടുപണ്ടുള്ളപുരംഭക്ഷിണരാജ്യന്തന്നിൽ ॥
വൎദ്ധമാനനെന്നൊരുവ്യാപാരിചെട്ടിശ്രെഷ്ഠൻ ।
വൎദ്ധിതദ്രവ്യൻഭവ്യന്തത്രപണ്ടുണ്ടായിപൊൽ ॥
വിത്തസമ്പത്തുകൊണ്ടുവിത്തനാഥനെപൊലും ।
ചിത്തത്തിലൊരുബഹുമാനവുമവനില്ല ॥
തദ്ധനങ്ങൾക്കുചെറ്റുസംഖ്യയില്ലെന്നാകിലും ।
വൎദ്ധനംവ്യാപാരങ്ങൾ്ക്കൊട്ടുമെകുറവില്ല ॥
അങ്ങിനെവെണന്താനുമൎത്ഥമുണ്ടായാലതു ।
തങ്ങളെയത്നഞ്ചെയ്തുവൎദ്ധിതമാക്കീടെണം ॥
മുന്നമെലഭിക്കാതുള്ളൎത്ഥങ്ങൾലഭിക്കെണം ।
പിന്നെയുംലഭിച്ചതുസാദരംരക്ഷിക്കെണം ॥
രക്ഷിതധനംപിന്നെസന്തതംവൎദ്ധിപ്പിച്ചു ।
തൽക്ഷണംസൽപാത്രങ്ങൾ്ക്കൎപ്പണംചെയ്തീടെണം ॥
രക്ഷണം‌ചെയ്തില്ലെന്നാൽതൽക്ഷണന്നശിച്ചീടും ।
ലക്ഷണമതിന്നുകൎപ്പൂരമെന്നറിഞ്ഞാലും॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/12&oldid=180800" എന്ന താളിൽനിന്ന് ശേഖരിച്ചത്