താൾ:CiXIV46b.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൃതീയ തന്ത്രം. 113

ഇങ്ങിനെമൂന്നുനയംദുൎബ്ബലന്മാൎക്കുയൊഗ്യം ।
തിങ്ങിനബലമുള്ളവൈരികൾവരുന്നെരം ॥
ചൊല്ലിനാൻസദ്ദീവകനിദ്ദെഹമ്പറഞ്ഞതു ।
നല്ലൊരുനീതിമാൎഗ്ഗമെങ്കിലുംചിതംവരാ ॥
തന്നുടെരാജ്യംവെടിഞ്ഞന്യദിക്കിനുപൊകും ।
മന്നവന്മാരുംപിന്നെശ്വാക്കളുമൊരുപൊലെ ॥
നാട്ടിലങ്ങിരിക്കുമ്പൊൾനല്ലവന്താനുമ്മറു ।
നാട്ടിലായ്വരുന്നെരമെല്ലാൎക്കുംപരിഹാസം ॥
കൈക്കലുള്ളതുംവിറ്റുതിന്നൊക്കെവകയാക്കി ।
ദുൎഘടസ്ഥലങ്ങളിൽദുഃഖിച്ചുതനിക്കൊരു ॥
ചെക്കനുംകൂടെചൊൽക്കീഴില്ലാതായ്വരുംക്രമാൽ ।
അക്കണക്കാകുംനാടുവിട്ടുപൊകുന്നനൃപൻ ॥
കട്ടിലുംവിട്ടുകലഹിക്കുന്നപുരുഷനെ ।
കെട്ടിയപെണ്ണുംകൂടപ്പെട്ടന്നുവെടിഞ്ഞീടും ॥
തന്നുടെപ്രജകളും‌രാജ്യവുന്നനഗരവും ।
എന്നുള്ളപദാൎത്ഥങ്ങളൊന്നുമെചിന്തിക്കാതെ ॥
മാറ്റാനെക്കണ്ടപ്പൊഴെമണ്ടിയങ്ങൊളിച്ചഹൊ ।
മറ്റൊരുദിക്കിൽപൊകുമ്മന്നവന്മാൎക്കുപിന്നെ ॥
തങ്ങടെനാട്ടിൽവന്നുവസിപ്പാൻതാനുള്ളന്നും ।
സംഗതിവരികയില്ലെന്നതുബൊധിക്കെണം ॥
എന്നതുകൊണ്ടുരാജ്യംവിട്ടുപൊകരുതെന്ന ।
ണ്ടെന്നുടെപക്ഷമെന്നുപറഞ്ഞുസന്ദീപകൻ ॥
ഉക്തവാൻപ്രദീപകൻനമ്മുടെപക്ഷംപിന്നെ ।
ശക്തിമാനായുള്ളൊരുശത്രുവന്നെതൃക്കുമ്പൊൾ ॥
വാശ്ശതുംചൊല്ലുപൊലെകേട്ടുകൊണ്ടദ്ദെഹത്തെ ।
സംശ്രയിച്ചിട്ടുന്തന്റെരാജ്യത്തെരക്ഷിക്കെണം ॥
ബാലരുംവൃദ്ധന്മാരുംസ്ത്രീകളുംദീനന്മാരും ।
കാലിനുമുടക്കുള്ളൊർകണ്ണുകാണാതുള്ളവർ ॥
ഇങ്ങനെബഹുവിധംരാജ്യവാസികളെല്ലാം ।

15

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/117&oldid=181014" എന്ന താളിൽനിന്ന് ശേഖരിച്ചത്