താൾ:CiXIV46b.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

112 തൃതീയ തന്ത്രം.

പറ്റിനിന്നൊരുവണ്ണംചാകാതെശെഷിച്ചിതു ॥
പിറ്റെന്നാൾപുലർകാലെവന്നിങ്ങുവടമെറി ।
ചുറ്റുമങ്ങിരുന്നവർകാൎയ്യത്തെവിചാരിച്ചു ॥
അഞ്ചുപേർസ്വരൂപികൾമന്ത്രികൾമനക്കാമ്പിൽ ।
ചഞ്ചലംകൂടാതവർസ്വാമിയെപ്രണമിച്ചു ॥
ഏകനങ്ങുദ്ദീപകൻരണ്ടാമൻസന്ദീപകൻ ।
മൂന്നാമൻപ്രദീപകൻനാലാമനാദീപകൻ ॥
അഞ്ചാമൻചിരഞ്ജീവിയിങ്ങിനെസചിപന്മാർ ।
അഞ്ചുപെർസമൎത്ഥന്മാരെല്ലാരുമിരിക്കുമ്പൊൾ ॥
ആരെയുംഭെദംകൂടാതാസ്ഥയാമെഘവൎണ്ണൻ ।
ധീരതകൊണ്ടുപറഞ്ഞീടിനാന്മനൊഗതം ॥
മന്ത്രിവീരന്മാരാകുംനിങ്ങടെനിഗൂഢമാം ।
മന്ത്രശക്തികൊണ്ടല്ലൊനമ്മുടെരാജ്യങ്ങളിൽ ॥
സ്ഥാനവുമ്മാനങ്ങളുമങ്കവുഞ്ചുങ്കങ്ങളും ।
ഊനമെന്നിയെവൎത്തിച്ചിങ്ങിനെചെൎന്നീടുന്നു ॥
ഇക്കാലംശത്രുക്കൾവന്നിങ്ങിനെബഹുതരം ।
ധിക്കാരംപ്രവൃത്തിച്ചുനിഗ്രഹമെറ്റംചെയ്തു ॥
വന്നതുവന്നുയിനിമെല്പെട്ടുപരിഭവം ।
വന്നുപൊകാതെവൈരിനിഗ്രഹംചെയ്തുകൊൾ്വാൻ ॥
എന്തിനിനല്ലുനമുക്കെന്നതുമനക്കാമ്പിൽ ।
ചിന്തിച്ചുപറഞ്ഞാലുംമന്ത്രിപുംഗവന്മാരെ ॥
എന്നതുകേട്ടുപറഞ്ഞീടിനാനുദ്ദീപകൻ ।
എന്നുടെമതമുള്ളിൽതൊന്നിയതുണൎത്തിക്കാം ॥
ഉഗ്രവിക്രമന്മാരാംശത്രുക്കൾവന്നുനെൎത്താൽ ।
നിഗ്രഹംചെയ്തുജയിച്ചീടുകപരാധീനം ॥
മറ്റൊരുദിക്കിൽമാറിപ്പാൎക്കയെന്നതുകൊള്ളാം ।
മറ്റൊരുബലവാനെസ്സെവചെയ്കിലുംകൊള്ളാം ॥
വന്നുപദ്രവിക്കുവൈരിയെതന്നെശീഘ്രം ।
ചെന്നങ്ങുസമാശ്രയംചെയ്കയെന്നാലുംകൊള്ളാം ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/116&oldid=181013" എന്ന താളിൽനിന്ന് ശേഖരിച്ചത്