താൾ:CiXIV46b.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൃതീയ തന്ത്രം. 111

കൂടുകൾകൂട്ടിപ്പക്ഷികൂട്ടങ്ങൾചുറ്റുമ്മഹാ ।
കോടരങ്ങളിൽനിറഞ്ഞെപ്പൊഴുംപാൎത്തീടുന്നു ॥
പോടുകൾതന്നിൽബഹുസൎപ്പങ്ങൾതങ്ങൾ്ക്കുള്ള ।
വീടുകളാക്കിക്കൊണ്ടുസന്തതമ്മെവീടുന്നു ॥
മെഘമാൎഗ്ഗത്തൊളമങ്ങുയൎന്നപേരാലിന്മെൽ ।
മെഘവൎണ്ണനെന്നൊരുകാകലൊകാധിനാഥൻ ॥
ആകുലംവിനാബഹുകാകസൈന്യങ്ങളൊടും ।
സാകമദ്ധ്വാംക്ഷശ്രെഷ്ഠൻസ്വൈരമായിവാണീടുന്നു ॥
ചാരുവാംപേരാൽമരന്തന്നിൽനിന്നരക്കാതം ।
ദൂരവെയൊരുമഹാശ്വത്ഥപാദപന്തന്നിൽ ॥
കൌശികാഖ്യങ്ങളാകുംപക്ഷിവൃന്ദങ്ങൾ്ക്കെല്ലാം ।
ൟശനാമമൎദ്ദനനെന്നുപെരായുള്ളവൻ ॥
തത്രമെവുന്നുബഹുമൂങ്ങാക്കൂട്ടങ്ങളൊടെ ।
രാത്രിയിൽകണ്ണുകാണ്മാൻദണ്ഡമില്ലവർകൾ്ക്കു ॥
വായസങ്ങൾ്ക്കുരാത്രൌകണ്കൊണ്ടുഫലമില്ല ।
കൌശികങ്ങൾ്ക്കു പകൽകൺകൊണ്ടുഫലംനാസ്തി ॥
രണ്ടുകൂട്ടക്കാരവർതങ്ങളിൽമഹാവൈരം ।
കണ്ടുവെന്നാകിൽതമ്മിലപ്പൊഴെകൊത്തിക്കൊല്ലും ॥
തങ്ങളിൽകണ്ടെത്തുവാൻസംഗതിവരായ്കയാൽ ।
അങ്ങിനെജീവിച്ചിരിക്കുന്നിരുകൂട്ടക്കാരും ॥
ഏകദാരജനിയിൽവീൎയ്യവാനമൎദ്ദനൻ ।
കാകവൃന്ദത്തെകുലചെയ്വതിന്നൊരുമ്പെട്ടു ॥
തൽക്ഷണംലക്ഷംമൂങ്ങാക്കൂട്ടങ്ങളൊടുംപേരാൽ ।
വൃക്ഷത്തെപ്രവെശിച്ചുവളഞ്ഞുചുഴലവും ॥
കണ്ണുകാണാതുള്ളൊരുകാകവൃന്ദത്തെകൊത്തി ।
ഖണ്ഡിച്ചുകുലചെയ്തുചണ്ഡമാംകൊപത്തൊടെ ॥
മെഘവൎണ്ണനുന്തന്റെമന്ത്രിവീരന്മാരാകും ।
കാകന്മാരഞ്ചുപേരുമെതാനുംപ്രജകളും ॥
തെറ്റെന്നുഭയപ്പെട്ടുമറ്റൊരുമരഞ്ചെന്നു ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/115&oldid=181012" എന്ന താളിൽനിന്ന് ശേഖരിച്ചത്