താൾ:CiXIV46b.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

110

തൃതീയതന്ത്രമാം സന്ധിവിഗ്രഹം.


൧. തദ്വിധന്മാരെ ചെറ്റും വിശ്വസിക്കരുത.

അന്തികെവരികെടൊശാരികെമൂന്നാന്തന്ത്രം ।
സന്ധിവിഗ്രഹമെന്നുചൊന്നതുകഥിക്കനീ ॥
സൊമശൎമ്മാഖ്യദ്വിജൻഭൂമിപാത്മജന്മാരെ ।
സാമപൂൎവ്വമാംനയംബൊധിപ്പിച്ചുരചെയ്തു ॥
സന്ധിവിഗ്രഹമാകുന്തന്ത്രത്തിലാദ്യശ്ലൊകെ ।
ബന്ധിച്ചൊരൎത്ഥംകേട്ടുകൊൾ്കെടൊബാലന്മാരെ ॥
മുന്നമെതന്നെമഹാശത്രുവാംജനംവന്നു ।
തന്നുടെസുഹൃത്ഭാവംപൂണ്ടുമെവുന്നാകിലും ॥
തദ്വിധന്മാരെചെറ്റുംവിശ്വസിക്കരുതെന്നു ।
തന്ത്രവൈദികൾപറഞ്ഞീടുന്നുശിശുക്കളെ ॥
കാകന്മാർമുന്നമുലൂകങ്ങടെവാസസ്ഥാനം ।
ആകവെദഹിപ്പിച്ചുഭസ്മമാക്കിനാരെല്ലൊ ॥
തൽപ്രകാരത്തെകെൾ്പാനിഛ്ശിച്ചുകുമാരന്മാർ ।
വിപ്രസത്തമനുരചെയ്തിതുവഴിപൊലെ ॥
പണ്ടൊരുമഹാവനന്തന്നിലങ്ങൊരുദിക്കിൽ ।
ഉണ്ടൊരുവടവൃക്ഷമെത്രയുമ്മഹത്തരം ॥
കൊണ്ടൽതന്നിറംപൊലെനീലയാംപത്രാവലി ।
കൊണ്ടഹൊമുഴുത്തൊരുകൊമ്പുകൾകനംകൊണ്ടു ॥
താണുപൊമെന്നുള്ളൊരുശങ്കകൊണ്ടെന്നുതൊന്നും ।
തുണുപൊൽചുഴലവുംവേടുകൾനിലത്തുന്നി ॥
കാടുകൾ്ക്കൊരൊപുരകെട്ടിയപൊലെനാലു ।
കോടുകളൊക്കെമൂടിക്കൊണ്ടഹൊനിന്നീടുന്നു ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/114&oldid=181011" എന്ന താളിൽനിന്ന് ശേഖരിച്ചത്