താൾ:CiXIV46b.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

108 ദ്വിതീയ തന്ത്രം.

അത്യന്തമൂഢനാംവേടൻമൃഗമിതു ॥
ചത്തുവെന്നോൎത്തുകൃതാൎത്ഥനായ്‌വന്നീടും ।
ഉത്താനബുദ്ധിൾ്ക്കുണ്ടൊവിവെകവും ॥
കാണിനെരംകൊണ്ടുകൂൎമ്മത്തെബന്ധിച്ച ।
ഞാണുംകടിച്ചുഖണ്ഡിക്കുന്നതുണ്ടുഞാൻ ॥
മന്ദരൻവാപിയിൽചാടിമുങ്ങുംദ്രുതം ।
മന്ദനാംവെടൻഗ്രഹിക്കയുമില്ലെടൊ ॥
ഉള്ളിൽപ്രസാദെനമാനിനെകെട്ടുവാൻ ।
വള്ളിയുംകണ്ടിച്ചുകൊണ്ടുവനചരൻ ॥
വന്നടുക്കുമുമ്പെനാമങ്ങുമൂവരും ।
മന്ദെതരമ്മണ്ടിമാറിത്തിരിക്കയും ॥
ഇത്ഥംപറഞ്ഞുവൎക്കപ്രകാരന്തന്നെ ।
സിദ്ധമായ്വന്നിതുസിദ്ധാന്തമൊക്കവെ ॥
ആയതുനെരത്തുവന്നുവെടന്മൃഗം ।
ചത്തുപൊയെന്നുനിനെച്ചുസന്തുഷ്ടനായി ॥
ആയതമായുള്ളവള്ളികൾകൊണ്ടുഞാൻ ।
കായമശെഷംവരിഞ്ഞുമൃഗത്തിനെ ॥
കെട്ടിയെടുത്തങ്ങുകൊണ്ടുപൊവെനെന്നു ।
അഷ്ടിക്കുറച്ചുപുറപ്പെട്ടുകാനനെ ॥
കെട്ടിപ്പിണെഞ്ഞുകിടക്കുന്നവള്ളികൾ ।
വെട്ടിചിതംവരുത്തിതുടങ്ങീടിനാൻ ॥
സാരത്വമുള്ളൊരുകാകനുമാഖുവും ।
സാരംഗവീരനുമ്മൂന്നുപെരുന്തദാ ॥
മന്ദെതരമ്മണ്ടിയൊടിഗമിച്ചിതു ।
മന്ദരകൂൎമ്മവുംവാരിജലന്തന്നിൽ ॥
മുങ്ങിത്തിരിച്ചങ്ങുബന്ധുക്കൾമൂവരും ।
സംഗിച്ചിരിക്കുന്നസംകെതഭൂമിയിൽ ॥
ചെന്നങ്ങുകൂടിസുഖിച്ചുഗമിച്ചാശു ।
തങ്ങടെദിക്കിനെപ്രാപിച്ചുമെവിനാർ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/112&oldid=181009" എന്ന താളിൽനിന്ന് ശേഖരിച്ചത്