താൾ:CiXIV46b.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്വിതീയ തന്ത്രം. 107

എന്തിനുകേഴുന്നുബന്ധുക്കളെനിങ്ങൾ ।
എന്തിങ്ങുസങ്കടംനിങ്ങൾ ജീവിക്കവെ ॥
ബന്ധുവെന്നിങ്ങിനെരണ്ടക്ഷരംജഗൽ ।
ബന്ധുവാംസ്രഷ്ടാവുകല്പിച്ചതല്ലയൊ ॥
പുത്രൻസഹൊദരൻമാതാജനകൻക ।
ളത്രവുംഭൃത്യനുമാപത്സമാഗമെ ॥
മിത്രങ്ങളെപ്പൊലുപകരിക്കില്ലതു ।
സത്യമതോൎക്കപുരാണസാരങ്ങളിൽ ॥
മിത്രന്റെപുത്രനാംസുഗ്രീവവാനരൻ ।
മിത്രഭാവെനെവൎത്തിക്കകൊണ്ടല്ലയൊ ॥
മിത്രവംശൊത്ഭവൻശ്രീരാമഭദ്രനും ।
വൃത്ത്രാരിവൈരിയാംരാത്രിഞ്ചരെന്ദ്രന്റെ ॥
വക്ത്രങ്ങൾപത്തുംശരംകൊണ്ടുഖണ്ഡിച്ചു ।
ധാത്രിതലന്തന്നിലിട്ടുരുട്ടിത്തദാ ॥
പത്രികൾ്ക്കാഹാരമാക്കിച്ചമച്ചുജ ।
ഗത്രയത്രാണവുംചെയ്തുരാഘവൻ ॥
എന്നതുകൊണ്ടുസുഹൃല്ലാഭമിങ്ങിനെ ।
വന്നതുകൊണ്ടുനമുക്കുവിപത്തിനു ॥
സംഗതിയില്ലിഹസംശയമില്ലെടൊ ।
മംഗലന്തന്നെഭവിക്കുംക്രമെണമെ ॥
തത്രാന്തരെഹിരണ്യാഖ്യനാംമൂഷികൻ ।
ചിത്രാംഗവായസന്മാരൊടുചൊല്ലിനാൻ ॥
ചിത്രാംഗസാരംഗവീരഭവാൻചെന്നു ।
മിത്രാംഗരക്ഷണംചെയ്വാൻസരസ്തടെ ॥
ചത്തപൊലെകിടന്നീടെണമന്നെരം ।
എത്തുന്നവേടനെച്ചെണ്ടകൊട്ടിക്കെണം ॥
കാകഭവാനുംമൃഗത്തിന്റെമെലിരു ।
ന്നാകുലംകൂടാതെകൊക്കിന്മുനകൊണ്ടു ॥
കൊത്തുന്നപൊലെനടിക്കെണമന്നെരം ।

14*

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/111&oldid=181008" എന്ന താളിൽനിന്ന് ശേഖരിച്ചത്